ദുബൈയ്ക്ക് പുറപ്പെടാനൊരുങ്ങി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യുവാവിന്റെ യാത്ര മുടങ്ങി, പണിപറ്റിച്ചത് യുവാവിന്റെ ബാഗിലുണ്ടായിരുന്ന നവര അരിപ്പൊടി

ദുബൈ യാത്രയ്ക്കായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യുവാവിന്റെ യാത്ര മുടങ്ങി. സുരക്ഷാ സേനയുടെ പരിശോധനയില്‍ യുവാവിന്റെ ബാഗിലുണ്ടായിരുന്ന നവര അരിപ്പൊടിയില്‍ സ്‌ഫോടകവസ്തു നിര്‍മ്മാണത്തിനുള്ള സാധനങ്ങളുണ്ടെന്ന സംശയമാണ് യാത്ര മുടങ്ങാന്‍ കാരണം. ഇയാള്‍ എടക്കരസ്വദേശിയാണ്.
തിങ്കളാഴ്ച രാത്രി 11ന് ദുബൈയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു ഇയാള്‍. സി.ഐ.എസ്.എഫിന്റെ എക്‌സ്‌റേ പരിശോധനയില്‍ അരിപ്പൊടിയില്‍ സ്‌ഫോടകവസ്തു നിര്‍മാണത്തിന് ഉപയോഗിക്കുന്ന നൈട്രോ ഗ്ലിസറിനുണ്ടെന്നാണ് കണ്ടെത്തിയത്. കുട്ടികള്‍ക്ക് നല്‍കുന്ന നവര അരിപ്പൊടിയാണെന്ന് വിശദീകരിച്ചെങ്കിലും സ്‌ഫോടക വസ്തു നിര്‍മിക്കാനുള്ള സാധനമാണെന്ന നിഗമനത്തിലായിരുന്നു സുരക്ഷാവിഭാഗം.
മൂന്ന് എക്‌സ്‌റേ മെഷീനുകളിലും നൈട്രോ ഗ്ലിസറിന്‍ കണ്ടെത്തിയതോടെ യുവാവിനെ തടഞ്ഞുവെക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡ് പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാളെ കരിപ്പൂര്‍ പൊലീസിന് കൈമാറിയതായി സി.ഐ.എസ്.എഫ് അറിയിച്ചു.
തുടര്‍ന്ന് പൊലീസിന്റെ ബോംബ് സ്‌ക്വാഡ് വിഭാഗം മലപ്പുറത്ത് നിന്നെത്തി നടത്തിയ പരിശോധനയിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. പൊടി വിശദ പരിശോധനക്ക് ലാബിലേക്ക് അയച്ചു. മൂന്ന് പാക്കറ്റുകളില്‍ ഒന്നിലേതിലാണ് സംശയം തോന്നിയത് . സംശയകര സാധനങ്ങള്‍ കണ്ടെത്തിയതിന് യുവാവിനെതിരെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























