ഇടുക്കി രാജാക്കാട് ശ്രീനാരായണ ധര്‍മ്മവിചാര യജ്ഞം; ദിവ്യജ്യോതി പ്രയാണം ആരംഭിച്ചു

ഇടുക്കി രാജാക്കാട് ശ്രീനാരായണ ധര്‍മ്മവിചാര യജ്ഞത്തിന്റെ മന്നോടിയായുള്ള ദിവ്യജ്യോതി പ്രയാണം ആരംഭിച്ചു. ശിവഗിരി മഹാസമാധിയിലെ കെടാവിളക്കില്‍ നിന്നും പകര്‍ന്ന് രാജാക്കാട് ഗുരദേവ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന ജ്യോതി യജ്ഞാചാര്യന്‍ കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ ഏറ്റുവാങ്ങിയതോടെയാണു പ്രയാണത്തിനു തുടക്കമായത്. യൂണിയനിലെ വിവിധ ശാഖകളില്‍ ഭാരവാഹികള്‍, വനിതാ സംഘം, യൂത്ത് മൂവമന്റ്, ബാലജന യോഗം ഉള്‍പ്പെടെ നൂറുകണക്കിനു ശ്രീനാരായണീയര്‍ ഭക്തിനിര്‍ഭരവും, ആവേശകരവുമായ വരവേല്‍പ്പ് നല്‍കി.
രാജാക്കാട് യൂണിയന്‍ പ്രസിഡന്റ് എം.ബി ശ്രീകുമാര്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി രമേശ്, വൈസ് പ്രസിഡന്റ് ജി.അജയന്‍, യൂണിയന്‍ സെക്രട്ടറി കെ.എസ് ലതീഷ്‌കുമാര്‍, കൗണ്‍സിലര്‍മാരായ വി.എസ് സജിമോന്‍, എന്‍.ആര്‍ വിജയകുമാര്‍, ആര്‍.അജയന്‍, കെ.കെ രാജേഷ്, യൂത്ത് മൂവ്മെന്റ് യൂണിയന്‍ പ്രസിഡന്റ് സുബി ഭാസ്‌കര്‍,സെക്രട്ടറി ഐബി പ്രഭാകരന്‍, സൈബര്‍ സേന ചെയര്‍മാന്‍ ജോബി വാഴാട്ട് എന്നിവര്‍ പങ്കെടുത്തു, പ്രയാണം ഇന്ന് രാവിലെ 9 ന് സേനാപതി, 10.30 ന് ശാന്തന്‍പാറ, 11.30 ന് പൂപ്പാറ, 12ന് കുരുവിളസിറ്റി, 2ന് രാജകുമാരി സൗത്ത് (നടുമറ്റം) ശാഖകളില്‍ പര്യടനം നടത്തി വൈകിട്ട് 3 ന് എന്‍.ആര്‍.സിറ്റി ഗുരദേവക്ഷേത്രത്തില്‍ സമാപിക്കും.
https://www.facebook.com/Malayalivartha
























