വിനോദ സഞ്ചാരികളുടെ ഇഷ്ട സഞ്ചാര കേന്ദ്രമായ വാഗമൺ ടൗണും പരിസരവും അടിസ്ഥാന സൗകര്യങ്ങില്ലാതെ വീർപ്പ്മുട്ടുന്നു

ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന വിനോദ സഞ്ചാര കേന്ദ്രമായ വാഗമൺ ടൗണാണ് അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ലാതെ വിയർപ്പുമുട്ടുന്നത്. നിലവിലെ ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം വാഹനങ്ങൾ പാർക്കു ചെയ്യാൻ സ്ഥലമില്ല എന്നതാണ്. ടൗണിൽ തന്നെ 90 ഓളം ജീപ്പുകളും, 150 ൽ പരം ഓട്ടോറിക്ഷകളും ദിവസവും തുറന്നു പ്രവർത്തിക്കുന്ന കടകൾക്കു മുന്നിൽ പാർക്ക് ചെയ്യേണ്ട അവസ്ഥയാണ്. അതിനാൽ തന്നെ വ്യാപാരികളും വാഹന തൊഴിലാളികളും തമ്മിലുള്ള വാക്കേറ്റം ഇവിടെ നിത്യസംഭമാണ്.
കാൽനടയാത്രക്കാർക്കു പോലും നടന്നു പോകാൻ പറ്റാത്ത ഗതാഗത കുരുക്കിലാണ് ഇപ്പോൾ വാഗമൺ ടൗൺ, കൂടാതെ ടൗണിൽ എത്തിച്ചേരുന്ന സഞ്ചാരികൾക്ക് പ്രാധമിക ആവശ്യങ്ങൾ നിർവഹിക്കാൻ ഇവിടെ ശൗചാലയങ്ങളും മറ്റു സൗകര്യങ്ങളും ടൗണിലില്ല. സഞ്ചാരികൾ പലരും ഹോട്ടലുകളിലെ ടോയലറ്റ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തെണ്ട സാഹചര്യമാണ്. കൂടാതെ മറ്റൊരു പ്രശ്നം ടൗണിലെ മാല്യന്യ പ്രശ്നമാണ്, വ്യാപാരം സ്ഥാപനങ്ങളിലെയും, അറവുശാലകളിലെതുമടക്കമുള്ള മാല്യന്യങ്ങൾ പൊതുനിരത്തുകളിൽ കുമിഞ്ഞുകൂടുകയാണ്.
അതിനാൽ തന്നെ ഇവിടെ വലിയ തോതിലുള്ള അരോഗ്യ പ്രശ്നങ്ങളും ഉടലെടുത്തിട്ടുണ്ട്. ഇത്രയും പ്രശ്നങ്ങളിൽ വാഗമൺ വലയുമ്പോഴും അധികാരികൾ മൗനം പാലിക്കുകയാണ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലങ്കിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയൊരു വിനോദ സഞ്ചാര കേന്ദ്രത്തിന്റെ തകർച്ചായിരിക്കും വരും കാലങ്ങളിൽ കാണാൻ പോകുന്നത്.
https://www.facebook.com/Malayalivartha





















