Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

നിന്റെ ചിതയടങ്ങിയിട്ടും ബോധം വരുമ്പോഴൊക്കെ അവളെന്റെ ഫോണിലേക്ക് തുടരെത്തുടരെ വിളിക്കുന്നു; നിന്നേം കൊണ്ടേ ഈ വീട്ടിലേക്ക് വരാവൂ, എന്ന് പറഞ്ഞ നമ്മുടെ പെങ്ങളോട് എന്ത് പറയും ഞാൻ? വിദ്യാർത്ഥികൾക്ക് അക്ഷരം പകർന്ന് നൽകുന്ന വിദ്യാലയത്തിൽ തന്നെ ജനേഷ് ജീവനൊടുക്കിയപ്പോൾ ആത്മ സുഹൃത്ത് ലിജീഷ് കുമാര്‍ എഴുതിയ ഹൃദയഭേദകമായ കുറിപ്പ് കണ്ണുകളെ ഈറനണിയിപ്പിക്കുന്നു

09 MAY 2018 12:01 PM IST
മലയാളി വാര്‍ത്ത

തന്റെ എഴുത്തുകളില്‍ നിറഞ്ഞ ആത്മഹത്യയെ തന്നെ ഒടുവില്‍ യുവകവി തിരഞ്ഞെടുത്തപ്പോൾ ജിനേഷിന്റെ അവസാന ദിവസങ്ങളില്‍ ഒപ്പമുണ്ടായിരുന്ന ആത്മസുഹൃത്ത് ലിജീഷ്‌ കുമാര്‍ ഫേസ്ബുക്കിലെഴുതിയ വരികള്‍ ഈറനണിയിക്കുന്നു.

 

ലിജീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്

മൂന്നാല് ദിവസം മുമ്പ് ജസില വിളിച്ച് പറഞ്ഞു, “ലിജീഷേ, ഏട്ടൻ സ്കൂളിൽ പോയിട്ടുണ്ട്. രാവിലേ പോയതാ. ഉച്ചയായി” എന്ന്. ഓടിക്കാവുന്നത്രയും വേഗതയിൽ വണ്ടിയോടിച്ചാണ് ഞാനന്ന് ഒഞ്ചിയം സ്കൂളിൽ ചെന്നത്. മനസ്സ് കൈവിട്ടു പോകുമ്പോൾ ഈയിടെയായി വടകര പുതിയ ബസ്റ്റാന്റിലെ ഡോക്ടർ ദിനീഷ് കുമാറിനെ ആണ് അവൻ ചെന്ന് കാണാറുള്ളത്. അവനെയും കൂട്ടി ദിനീഷ് ഡോക്ടറുടെ ക്ലിനിക്കിൽ വന്നു. ഒരു കെട്ട് മരുന്നു പൊതികളുമായി അവൻ പുറത്ത് വരും വരെ കാത്തിരുന്നു. മരുന്ന് കെട്ട് കൈയ്യിൽ തന്നെ പിടിച്ചാണിരുന്നത്. ബാഗ് അവനന്ന് സ്കൂളിൽ വെച്ച് മറന്നിരുന്നു. അവന് പ്രിയപ്പെട്ടത് പലതും സൂക്ഷിക്കുന്ന ഒരിക്കലും മറക്കാത്ത ബാഗാണത്, എന്നിട്ടും അത് മറന്നതെന്താണെന്ന് ചോദിക്കാൻ മറന്നു.

പാർകോ ഹോസ്പിറ്റലിന് മുമ്പിലെ തട്ടുകടയിൽ നിന്ന് മോരും വെള്ളം വാങ്ങിക്കുടിച്ച് പാസ്പോർട്ട് ഓഫീസിനരികിൽ വണ്ടി പാർക്ക് ചെയ്ത് കുറെ നേരം സംസാരിച്ച് കിടന്നു. ശശി മാഷ് കൊണ്ടുവന്ന കല്യാണാലോചന ജസിലയ്ക്കും അവളുടെ അഖിലേഷേട്ടനും ഇഷ്ടമായിരുന്നു. അളിയനെന്ന് തന്നെയാണ് ജിനേഷ് അഖിലേഷേട്ടനെ വിളിച്ചിരുന്നത്. ആ കല്യാണാലോചനയെപ്പറ്റി പറഞ്ഞപ്പൊഴും അവൻ മൂളിക്കേട്ടു, എതിർത്തില്ല. ഞാനവന് വേണ്ടി വാടകയ്ക്ക് വാങ്ങിയ ഫ്ലാറ്റിലേക്ക് താമസം മാറാമെന്ന് ഉറപ്പ് തന്നു. വൈകുമ്പഴൊക്കെയും നിന്റെ കൂടെത്തന്നെയല്ലേ എന്ന് ജസില വിളിച്ച് ചോദിച്ചു കൊണ്ടിരുന്നു. വൈകുന്നേരമാണ് അവനെ വീട്ടിലിറക്കുന്നത്.

അമ്മ മരിച്ച ശേഷം അവന്റെ കല്യാണവും വീടുമാറ്റവും മാത്രമായിരുന്നു എന്റെ മുന്നിലുണ്ടായിരുന്ന ലക്ഷ്യങ്ങൾ. ജീവിതത്തിലൊന്നിനും ഇന്നോളം പ്ലാനിംഗില്ലായിരുന്ന ഞാൻ ആദ്യമായി പലതും പ്ലാൻ ചെയ്ത് കൂട്ടുകയായിരുന്നു. മെയ് 4 ന് രാത്രി വന്ന് നേരം വെളുക്കുവോളം ദിപിൻ പെയിന്റ് ചെയ്തു. പണികളെല്ലാം തീർത്ത് താക്കോൽ വാങ്ങി. ആ താക്കോലുമായി 5 ന് രാത്രി ഞാൻ വരുമെന്ന് അവനറിയാമായിരുന്നു. അവനതിനോട് പ്രതികരിച്ചത്,

“യുദ്ധത്തിൽ വെടിയേറ്റ് ചോരയൊലിച്ച് കിടക്കുന്ന ഒരു പട്ടാളക്കാരന്, പുതിയ ആയുധങ്ങളും ഭക്ഷണവുമൊക്കെയായി വരുന്ന വണ്ടി കാണുമ്പോൾ എന്ത് തോന്നും. ആ മരവിപ്പാണ് എനിക്ക് തോന്നുന്നത്.” എന്നായിരുന്നു.
ഞാൻ പറഞ്ഞു, തുരുതുരാ വെടി കൊണ്ട് തുളഞ്ഞ ഒരു ബങ്കറിൽ നിന്ന് വീണ്ടും വെടി കൊള്ളും മുമ്പ് അയാളെ മാറ്റിക്കിടത്തണം, അതാണ് ശരി എന്ന്. “ഇല്ല അപ്പുറത്ത് നിന്ന് ഇപ്പോൾ വെടിയൊന്നുമില്ല, എല്ലാം ശാന്തമാണ്.” അങ്ങനെ പറഞ്ഞ് എന്നെ പറ്റിച്ച് പോയതാണവൻ.

 

മെയ് 5 ന് രാത്രി അവനെയും തേടി ഓടാവുന്നിടത്തെല്ലാം ഞാനോടി. റെയിൽവേ സ്റ്റേഷനിൽ ചെന്ന് ട്രെയിൻ കയറാനിരുന്നവരെ മുഴുവൻ നോക്കി. ബസ് സ്റ്റാൻഡിൽ ചെന്ന് ബസ്സ് കയറാനിരുന്നവരെ, സ്വസ്ഥതയ്ക്ക് വേണ്ടി കടപ്പുറത്ത് ചെന്നിരിക്കുന്നവരെ … കടലിലോ റെയിൽവേ ട്രാക്കിലോ നോക്കിയില്ല – അവനെന്നോട് പറഞ്ഞിട്ടേ പോകൂ എന്നുറപ്പായിരുന്നു. വിളിക്കാവുന്നവരെ മുഴുവൻ വിളിച്ചു. ചെല്ലുമെന്നുറപ്പുണ്ടായിരുന്ന അഖിൽ.എസ്.ആറിന്റെയും ശ്രീജിത്ത് അരിയല്ലൂരിന്റെയും വീട്ടിൽ ചെന്നോ എന്ന് വിളിച്ചു നോക്കി. ശ്രീജിത്തേട്ടൻ പറഞ്ഞു,

“ഇങ്ങനെ പേടിക്കണ്ട. അവൻ വിളിച്ചിരുന്നു, നാളെയോ മറ്റന്നാളോ ഒക്കെയായി വീട്ടിൽ വരും. അങ്ങനെ പറഞ്ഞതാണ്, ഒന്നും ചെയ്യില്ല.” എന്ന്. അഖിലേഷേട്ടൻ കരഞ്ഞു കൊണ്ട് വിളിച്ചപ്പോൾ ഞാനിത് പറഞ്ഞു. “എല്ലാരും അവനെ നോക്കുന്നുണ്ട്. ഇവിടെ ഓന്റെ ചങ്ങായിമാറൊക്കെയുണ്ട്. കാണാതായ വിവരം എല്ലാരും അറിഞ്ഞൂന്നറിഞ്ഞാ ഓനതൊരു കുറച്ചിലായിരിക്കും. നീ ഓനേം കൂട്ടി വരുമ്പഴേക്കും ഞാനെല്ലാരേം മാറ്റട്ടെ,”

എന്ന് പറഞ്ഞാണ് അഖിലേഷേട്ടൻ ഫോൺ വെച്ചത്. ഓർക്കാട്ടേരി ആണ് ടവർ ലൊക്കേഷൻ കാണിക്കുന്നതെന്ന് പറഞ്ഞത് അഖിലേഷേട്ടനാണ്. കൈയ്യും കാലുമൊക്കെ വിറയ്ക്കുന്നത് കൊണ്ട് മഞ്ജുവിനെ കൂട്ടാൻ വീട്ടിൽ വന്നു. അവളെയും കയറ്റി ഓർക്കാട്ടേരി ഭാഗത്തേക്ക് പുറപ്പെടുമ്പോ അവിടെയവൻ പോയിരിക്കാൻ സാധ്യതയുള്ള വീടേതാണെന്നന്വേഷിക്കാൻ ശ്രീലാലിനെ വിളിച്ചു. ഇനി പോണ്ട ലിജീഷേട്ടാ, എന്ന് പറഞ്ഞത് ശ്രീലാലാണ്.

ബാഗൊന്നും എടുക്കാതെയാണ് അവനന്ന് ഒഞ്ചിയം സ്കൂളിലേക്ക് പോയത്. വീട്ടിൽ നിന്ന് ബാഗിലാക്കി കൊണ്ടുപോയ കയറും ബാഗും മുമ്പേ സ്കൂളിൽ സൂക്ഷിച്ചിരുന്നു. മറന്നുവെച്ചതായിരുന്നില്ല, ഓർമ്മിച്ചൊളിപ്പിച്ചു വെച്ചതായിരുന്നു അവനന്നാ ബാഗ്. ആത്മഹത്യ ചെയ്യാനുള്ള തീരുമാനം ഉപേക്ഷിച്ചല്ല, നീട്ടിവെച്ചാണ് അന്നെന്റെ കൂടെ അവൻ കാറിൽ കയറി പോന്നത്.

നിനക്ക് വേണ്ടി ഞാൻ കണ്ട പെണ്ണിനെ, നിനക്ക് വേണ്ടി വാങ്ങിയ വീടിനെ – നീ എന്നെ പറ്റിക്കുകയായിരുന്നു ജനേഷ്. മരിച്ചത് നീയല്ല, ഞാനാണ്. എന്നെക്കൊന്നിട്ടാണ് നീ പോയത്. നിന്നെ എനിക്ക് കാണണ്ടെന്ന് പറഞ്ഞിട്ടും ടൗൺ ഹാളിൽ നിന്ന് പുറത്തിറക്കിയ ആംബുലൻസിന് മുമ്പിലേക്കുന്തി, “മരിച്ചെന്ന് നിനക്ക് ബോധ്യപ്പെടണ്ടേ ?” എന്ന് ചോദിച്ചു സുഭാഷേട്ടൻ.

നിന്നേം കൊണ്ടേ ഈ വീട്ടിലേക്ക് വരാവൂ, എന്ന് പറഞ്ഞ നമ്മുടെ പെങ്ങളുണ്ട് നിന്റെ വീട്ടിൽ. ഞാനെങ്ങനെയാണ് അവളുടെ മുമ്പിൽ പോയി നിൽക്കുക. നിന്റെ ചിതയടങ്ങിയിട്ടും ബോധം വരുമ്പഴൊക്കെ അവളെന്റെ ഫോണിലേക്ക് തുടരെത്തുടരെ വിളിക്കുന്നു. ജസിലേ, ഞാൻ തോറ്റു പോയി. ഏട്ടൻ നമ്മളോട് ചെയ്തത് ശരിയല്ല. മരിച്ചത് ജിനേഷല്ല – ഞാനാണ്. അതാണ് നീ എന്നെ കാണാത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends