മുന്നണി ബന്ധത്തിൽ പുതിയ നിർവചനങ്ങൾക്ക് കാരണമായി ചെങ്ങന്നൂർ ; ആർ എസ് എസിന്റെ വോട്ടും സ്വീകരിക്കുമെന്ന കാനത്തിന്റെ പ്രസ്താവനക്ക് പിന്നിൽ സി പി എം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം ; തോറ്റാൽ അതിന്റെ ഉത്തരവാദിത്വം സി പി ഐയുടെ തലയിൽ

ചെങ്ങനൂരിൽ സി പി എം ജയിച്ചാൽ സി പി ഐ മുന്നണിക്ക് പുറത്താകും. ജയിച്ചാൽ അത് മാണിയുടെ നേട്ടമാകും. തോറ്റാലും അത് തന്നെയായിരിക്കും അവസ്ഥ. പിന്നീട് വേണമെങ്കിൽ സി പി ഐ ക്ക് മുന്നണിയിൽ തുടരാം. ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നു എന്ന മട്ടിൽ!
ചെങ്ങന്നൂരിൽ സി പി എം സ്ഥാനാർത്ഥിയെ തോൽപ്പിക്കാനാണ് സി പി ഐ ശ്രമിക്കുന്നത്. സി പി ഐ ക്ക് അതിന് കഴിഞ്ഞില്ലെങ്കിലും സാധ്യമായ എല്ലാ ശ്രമങ്ങളും അവർ നടത്തുന്നുണ്ട്. ചെങ്ങന്നൂർ തെരഞ്ഞടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് കാനം ആവർത്തിക്കുന്നത് തോറ്റാൽ ഉത്തരവാദി സി പി എം മാത്രമാണെന്ന് അറിയിക്കാനാണ്.
അതേ സമയം കെ എം മാണിയുടെ അയ്യായിരം വോട്ടുകളിലാണ് സി പി എമ്മിന്റെ പ്രതീക്ഷ. അത് സംഭവിക്കുകയാണെങ്കിൽ സി പി എം സ്ഥാനാർത്ഥിക്ക് വിജയം ഉറപ്പിക്കാം എന്ന് സി പി എം കരുതുന്നു. സി പി ഐ മാണിക്കെതിരെ നീങ്ങുന്നത് സി പി എം സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ വേണ്ടിയാണെന്ന് സി പി എം കരുതുന്നു. ആർ എസ് എസിന്റെ വോട്ടും സ്വീകരിക്കുമെന്ന കാനത്തിന്റെ പ്രസ്താവനക്ക് പിന്നിൽ സി പി എം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യമാണുള്ളതെന്ന് സി പി എം കരുതുന്നു. ആർ എസ് എസിനെതിരെ സി പി എം സ്വീകരിച്ചു വരുന്ന ശക്തമായ പൊതു നിലപാടിനെതിരെയുള്ളതായിരുന്നു കാനത്തിന്റെ പ്രസ്താവന. കാനത്തിന്റെ പ്രസ്താവനയെ കുറിച്ച് സി പി എം അത്യന്തം ആശങ്കാകുലരാണ്.
സർക്കാരിനെ വളർത്താനല്ല കൊല്ലാനാണ് സി പി ഐ ശ്രമിക്കുന്നത്. സർക്കാരിനെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളിലും സർക്കാരിനെതിരായ നിലപാടാണ് സി പി ഐ സ്വീകരിക്കുന്നത്. കെ.എം മാണിയുടെ വിഷയത്തിൽ സി പി ഐ സ്വീകരിക്കുന്നത് മുന്നണി വിരുദ്ധ നിലപാടാണ്. പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് നടന്ന യോഗങ്ങളിൽ സി പി ഐ, സി പി എമ്മിനെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചത്. തങ്ങൾ ആദർശധീരൻമാരാണെന്നും സി പി എം അഴിമതിക്കാരാണെന്നും സി പി ഐ പ്രചരിപ്പിക്കുന്നു.
ചെങ്ങന്നൂരിൽ സി പി എം തോറ്റാലും സി പി ഐയുമായുള്ള ബന്ധം വഷളാകും. തോറ്റാൽ അതിന്റെ ഉത്തരവാദിത്വം സി പി ഐയുടെ തലയിലാകും. ഏതായാലും മുന്നണി ബന്ധത്തിൽ പുതിയ നിർവചനങ്ങൾക്ക് ചെങ്ങന്നൂർ കാരണമാകും.
അതിൽ മാണിയുടെ ഇടതു മുന്നണി പ്രവേശനവും തള്ളിക്കളയാനാവില്ല.
https://www.facebook.com/Malayalivartha





















