കോട്ടയത്ത് നിന്ന് കാണാതായ ജെസ്‌നയെ കണ്ടെത്തിയെന്ന വാർത്തകൾ അടിസ്ഥാന രഹിതം; മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യം വെളിപ്പെടുത്തി പിതാവ്

48 ദിവസം മുൻപാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ജസ്‌ന മറിയം ജെയിംസിനെ കാണാതാവുന്നത്.ജെസ്‌നയെ കാണാതായതിന്റെ ദുരൂഹതകൾ തുടരുമ്പോൾ ജെസ്‌നയെ ഒരു കല്യാണ വീട്ടിലും തുടർന്ന് ബാംഗ്ലൂരിലും കണ്ടെത്തിയതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും കണ്ടെത്തിയത് ജെസ്‌നയോട് സാമ്യമുള്ള മറ്റാരെയോ ആണെന്നും ജെസ്‌നയുടെ പിതാവ് ജെയിംസ് മലയാളി വാർത്തയോട്.
അവർ ഇതിനെ പറ്റി സ്ഥിതീകരണങ്ങൾ ഒന്നും നടത്തിയിട്ടില്ല എന്നും ചില സംശയങ്ങൾ മാത്രമാണ് ഉള്ളത് എന്നും പിതാവ് പറഞ്ഞു. ഇതിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിക്കാനായി ഇന്ന് പോലീസ് ബാംഗ്ളൂർ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ചെറുപ്പക്കാരനെ കണ്ടത് അമ്മയുടെ വീടിനടുത്തു നിന്നാണ് എന്നും പറഞ്ഞിരുന്നു . ജെസ്‌നയുടെ മാതാവിന്റെ വീട് തൃശൂർ ഭാഗത്താണ്. ഇതിന്റെ സ്ഥിതീകരണത്തിനായി പോലീസ് ഇവിടെയും അന്വേഷണം നടത്തുന്നുണ്ട്. കല്യാണ വീട്ടിൽ കണ്ടെത്തി എന്ന് പറയുന്നത് സത്യമല്ല എന്നും ജെസ്‌നയുടെ പിതാവ് പറഞ്ഞു.
ജെസ്‌ന കഴിഞ്ഞ ശനിയാഴ്ച മഡിവാളയിലെ ആശ്വാസ ഭവനില്‍ എത്തിയതായാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഫോട്ടോയില്‍ കാണുന്ന അതേ സ്‌കാര്‍ഫ് ധരിച്ചാണ് ജസ്‌ന എത്തിയതെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇതേ സ്‌കാര്‍ഫ് വീട്ടില്‍ തന്നെയുണ്ടെന്നാണ് വീട്ടുകാര്‍ അവകാശപ്പെടുന്നത്. ആശ്വാസ ഭവനില്‍ മുറി കിട്ടില്ലെന്ന് മനസിലായപ്പോള്‍ ജസ്‌ന മൈസൂരുവിലേക്ക് പോയെന്നാണ് അധികൃതര്‍ അവകാശപ്പെട്ടത്.
മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ ഇളയമകള്‍ ജസ്നയെ കാണാതായത്. കാഞ്ഞിരപ്പള്ളി കോളേജില്‍ രണ്ടാം വര്‍ഷ ബി.കോം. വിദ്യാര്‍ഥിനിയാണ്. കൊല്ലമുളയിലെ വീട്ടില്‍നിന്ന് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും അവിടെനിന്ന് ബസില്‍ എരുമേലി ബസ്സ്റ്റാന്‍ഡിലും എത്തിയ വിദ്യാര്‍ഥിനിയെ പിന്നീട് കാണാതാവുകയായിരുന്നു.
https://www.facebook.com/Malayalivartha





















