ദമ്പതിമാർക്കിടയിലെ വഴക്ക് അതിരുകടന്നു ; ഭാര്യയുമായുള്ള വഴക്ക് മൂത്ത് യുവാവ് പിഞ്ചു കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു

ദമ്പതിമാർക്കിടയിലെ വഴക്കിനെത്തുടർന്ന് യുവാവ് 11 മാസമായ കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാന്‍ ഭാര്യാവീട്ടിലെത്തിയ യുവാവാണ് തർക്കത്തിനിടയിൽ കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞത്. അതേസമയം കിണറിനുചുറ്റും വലയിട്ടിരുന്നതിനാല്‍ കിണറ്റില്‍ വീഴാതെ കുഞ്ഞ് വലയില്‍ കുടുങ്ങികിടന്നു. ഹരിപ്പാടാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.
വിദേശത്ത് ജോലിചെയ്തിരുന്ന യുവാവ് നാട്ടിലെത്തി വിവാഹമോചനത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ സംസാരിക്കാന്‍ രാമപുരത്തുള്ള ഭാര്യാവീട്ടില്‍ എത്തിയപ്പോഴാണ് സംഭവം. ഭര്‍ത്താവുമായി പിണങ്ങി മാതാപിതാക്കള്‍ക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്.
വീട്ടില്‍വച്ച് വഴക്കുണ്ടായതിനെതുടര്‍ന്ന് തന്റെ കൈയ്യിലിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി കിണറ്റിലേക്ക് എറിയുകയായിരുന്നെന്ന് യുവതി പൊലീസിനു മൊഴി നല്‍കി. യുവതിയുടെ പരാതിയില്‍ കരീലക്കുളങ്ങര പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha





















