കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും തമ്മില്‍ കണ്ടാല്‍ പരസ്പരം കുത്തി കൊല്ലാത്ത കാലത്തോളം ഇത് രാഷ്ട്രീയ കൊലപാതകമല്ല ; രാഷ്ട്രീയ കൊലപാതകങ്ങൾ തുടർക്കഥയാകുമ്പോൾ പ്രതികരണവുമായി ഹരീഷ് പേരടി

കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും തമ്മില്‍ കണ്ടാല്‍ പരസ്പരം കുത്തി കൊല്ലാത്ത കാലത്തോളം ഇപ്പോള്‍ സംഭവിക്കുന്നതിനെ രാഷ്ട്രീയ കൊലപാതകമെന്ന് വിളിക്കരുതെന്ന് നടൻ ഹരീഷ് പേരടി. കേരളത്തില്‍ വീണ്ടും രാഷ്ട്രീയ കൊലപാതങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടയിലാണ് സിപിഎം - ബിജെപി പ്രവത്തകരുടെ മരണത്തില്‍ പ്രതികരണവുമായി ഹരീഷ് രംഗത്തെത്തിയത്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ;
"കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും തമ്മില്‍ കണ്ടാല്‍ പരസ്പരം കുത്തി കൊല്ലാത്ത കാലത്തോളം ഇത് രാഷ്ട്രീയ കൊലപാതകമല്ല. കുറച്ച് മാനസിക രോഗികള്‍ തമ്മില്‍ നടത്തുന്ന മാനസിക വെറി മാത്രമാണ്. കണ്ണുരില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളത്തിന് മുമ്പ് അന്താരാഷ്ട്ര നിലവാരമുള്ള മാനസിക ആരോഗ്യ കേന്ദ്രമാണ് വേണ്ടത്.."
ഒരു മണിക്കൂര്‍ ഇടവേളയിലാണ് തിങ്കളാഴ്ച രാത്രി സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലും ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ഷമോജും കണ്ണൂരിൽ കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha





















