ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണം വേണമെന്ന് സിബിഐ

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടേക്കും. ഇന്ന് കേസ്പരിഗണിച്ചപ്പോള്‍ കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. കേസില്‍ നമ്പി നാരായണനെ കരുതിക്കൂട്ടി പീഡിപ്പിച്ചെന്നും കസ്റ്റഡി പീഡനം നടന്നിട്ടുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കേസ് സി.ബി.ഐയ്ക്ക് വിടുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.
നഷ്ടപരിഹാരം അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നീടാക്കാമെന്നും വീട് വിറ്റിട്ടായാലും അവര്‍ നഷ്ടപരിഹാരം നല്‍കട്ടെയെന്നും കോടതി നിരീക്ഷണം
https://www.facebook.com/Malayalivartha





















