വിദേശ വനിത കൊല്ലപ്പെട്ട സംഭവം; കൂടുൽ സുരക്ഷ പദ്ധതികൾ ഒരുക്കി ടൂറിസം വകുപ്പ്; പുതിയ നിലപാടറിയിച്ചത് ടൂറിസംവകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ

അധിതി ദേവോ ഭവ എന്ന വാചകം കേരളത്തിലെ ജനങ്ങൾ ഓർമ്മിക്കണം, സ്വന്തം രാജ്യത്തു നിന്നും നമ്മുടെ കേരളത്തിലെത്തുന്നവരെ അധിതികളായി കണ്ട് ബഹുമാനിക്കണം. കേരളത്തിന്റെ ചരിത്രത്തിൽ 50 വർഷത്തിനിടക്ക് സംഭവിച്ച കേരളം ലോകത്തിനു മുന്നിൽ തലകുനിച്ച ദിവസങ്ങളിലൂടെയാണ് കടന്നു പോയത്, ഇനി വിദേശികളോ സ്വദേശികളോ ആയ ഒരു സ്ത്രിയും വിനോദ സഞ്ചാര കേന്ദ്രത്തിൽ ആക്രമിക്കപ്പെടാൻ ഇടവരില്ല.
ഇനി ഓരോ വിനോദ സഞ്ചാരികളും കേരളത്തിൽ സുരക്ഷിതരായിരുക്കുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുവാൻ ടൂറിസം വകുപ്പ് ഒരുങ്ങുകയാണ്, ടൂറിസത്തിനു മാത്രമായി പോലീസ് സേനയെയും, മറ്റു സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിക്കും. ടൂറിസ്റ്റുകൾക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും ഒരുക്കും, ടൂറിസ്റ്റുകളെ ശല്യം ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വണ്ടിപെരിയാറ്റിലെ തീർത്ഥാടന സഞ്ചാര കേന്ദ്രമായ സത്രത്തിന്റെ നിർമ്മാണോദ്ഘടന പ്രസഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
https://www.facebook.com/Malayalivartha





















