Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നു, കേന്ദ്ര സിലബസ് സ്‌കൂളുകള്‍ക്കും ഇത് ബാധകം

09 MAY 2018 12:44 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്ന നിയമത്തിന്റെ ചട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. 2017 ജൂണ്‍ ഒന്നിന് മലയാളഭാഷാ നിയമം ഗവര്‍ണര്‍ അംഗീകരിച്ച് നിലവില്‍ വന്നെങ്കിലും ചട്ടങ്ങളാകാത്തതിനാല്‍ കഴിഞ്ഞ അധ്യയന വര്‍ഷം ഇത് നടപ്പായിരുന്നില്ല.
നിയമസഭാ സബ്ജക്ട് കമ്മിറ്റി ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കിയതോടെ ജൂണില്‍ തുടങ്ങുന്ന ഈ അധ്യയനവര്‍ഷം മുതല്‍ നിയമം നടപ്പാക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. തുടങ്ങിയ കേന്ദ്ര സിലബസ് സ്‌കൂളുകള്‍ ഭാഷാ ന്യൂനപക്ഷ സ്‌കൂളുകള്‍ ഓറിയന്റല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളിലടക്കം പത്താം ക്ലാസ് വരെ മലയാളം ഒരു ഭാഷയായി പഠിപ്പിക്കണം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇത് ഉറപ്പാക്കണം. മലയാളം പഠിപ്പിക്കുന്നുണ്ടോയെന്ന് എല്ലാ വര്‍ഷാരംഭവും പരിശോധനയുണ്ടാകും. 
വിദ്യാഭ്യാസ ഓഫീസര്‍മാരും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ മലയാളം അധ്യാപകരുടെ പ്രതിനിധികളുമടങ്ങുന്ന പാനലായിരിക്കും പരിശോധന നടത്തുക. നിശ്ചിത ശതമാനം സ്‌കൂളുകളില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ പുനഃപരിശോധന നടത്തും. എസ്.സി.ഇ.ആര്‍ടി. തയ്യാറാക്കുന്ന പാഠപുസ്തകമേ പഠിപ്പിക്കാവൂ. മൂല്യനിര്‍ണയത്തിന് പരീക്ഷയുമുണ്ടാകും.
ഭാഷാ ന്യൂനപക്ഷ സ്‌കൂളുകളിലും ഓറിയന്‍ല്‍ സ്‌കൂളുകളിലും നിലവിലെ പാഠ്യപദ്ധതി പ്രകാരം മലയാള ഭാഷാപഠനം നിര്‍ബന്ധമല്ല. ഇത്തരം സ്‌കൂളുകള്‍ക്ക് എസ്.സി.ഇ.ആര്‍ടി. പ്രത്യേക പാഠപുസ്തകം നല്‍കും. ഇവിടെ പരീക്ഷയുമുണ്ടാകും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വിദേശത്തുനിന്നോ താമസം മാറി വരുന്ന വിദ്യാര്‍ഥികള്‍ക്കും ഇളവുകളോടെ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കി. ഇവര്‍ക്കായും പ്രത്യേക പാഠപുസ്തകം തയ്യാറാക്കും. എന്നാല്‍ പരീക്ഷ നിര്‍ബന്ധമാക്കിയിട്ടില്ല.

മലയാളം പഠിപ്പിക്കുന്നതിന് സ്‌കൂളില്‍ സൗകര്യമൊരുക്കാതിരുന്നാല്‍ പ്രധാനാധ്യാപകനില്‍ നിന്ന് 5000 രൂപ പിഴ ചുമത്തും. പിഴ ശമ്പളത്തില്‍ നിന്ന് പിടിക്കാനാണ് വ്യവസ്ഥചെയ്തിരിക്കുന്നത്. അല്ലെങ്കില്‍ ഭൂനികുതിയിന്മേലുള്ള പൊതുകുടിശ്ശികയിലെന്ന പോലെ ഈടാക്കും.
അണ്‍ എയ്ഡഡ് സ്‌കൂളാണ് മലയാളം പഠിപ്പിക്കാതിരിക്കുന്നതെങ്കില്‍ മൂന്നാം ലംഘനത്തിന് സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളാണെങ്കില്‍ ആ സ്ഥാപനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിരാക്ഷേപപത്രം റദ്ദാക്കും. പ്രധാനാധ്യാപകനും മാനേജ്‌മെന്റിനും നോട്ടീസ് നല്കിയ ശേഷമായിരിക്കും നടപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends