സുഹൃത്തായിരുന്ന പെൺകുട്ടിയുമായി പ്രണയത്തിലായി; പലപ്പോഴായി ശാരീരിക ബന്ധവും: പെൺകുട്ടിയുടെ വീട്ടിൽ കല്യാണാലോചനകൾ തിരക്കിട്ട് നോക്കാൻ തുടങ്ങിയതോടെ കല്യാണം കഴിക്കണമെന്ന് നിർബന്ധം പിടിച്ച് പെൺകുട്ടി: വീട്ടുകാർ കണ്ടെത്തുന്ന ചെക്കനെ കെട്ടാൻ പറഞ്ഞ് കാമുകൻ മുങ്ങിയത് അബുദാബിയിലേയ്ക്ക്, നാല് വർഷങ്ങൾക്ക് ശേഷം തേച്ചിട്ട് പോയ കാമുകന് കാമുകി കാത്തുവച്ചത് കിടിലം പണി

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം മേനംകുളം തുമ്പ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിനു സമീപം കരോളിന്‍ ഹൗസില്‍ കിരണ്‍ ഫ്രാങ്ക്ലിന്‍(26)നാല് വർഷത്തിന് ശേഷം പോലീസ് പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് കഴക്കൂട്ടം എസ്‌എച്ച്‌ഒ എസ് അജയകുമാര്‍ വിശദീകരിക്കുന്നത് ഇങ്ങനെ
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2014ല്‍ ആണ് സംഭവം നടക്കുന്നത്. സൗഹൃദം നടിച്ച് പ്രദേശത്തെ ഒരു പെണ്‍കുട്ടിയുമായി കിരണ്‍ അടുക്കുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. പ്രണയത്തിനൊടുവില്‍ ഇയാള്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ നിരന്തരം ശാരീരികമായി ഉപയോഗിച്ച് വരികയായിരുന്നു. പെണ്‍കുട്ടിക്ക് വിവാഹലോചനകള്‍ സജീവമായപ്പോള്‍ കിരണിനോട് കാര്യം പറയുകയും ചെയ്തു. എന്നാല്‍ തനിക്ക് ഇപ്പോള്‍ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ കിരണ്‍ എത്തുകയും വീട്ടുകാര്‍ പറയുന്നത് അനുസരിച്ച് കൊള്ളാന്‍ പെണ്‍കുട്ടിയോട് നിര്‍ദ്ദേശിക്കുകയുമായിരുന്നു. താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് പെണ്‍കുട്ടിക്ക് ഇതിന് ശേഷമാണ് മനസ്സിലായത്.
താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി പൊലീസിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാള്‍ എവിടെയാണ് എന്ന് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയാണ് എന്ന വിവരമാണ് പിന്നീട് പൊലീസിന് ലഭിച്ചത്. ഈ ബന്ധുവിന്റെ വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും അവിടെ നിന്നും പോയി എന്ന വിവരമാണ് ലഭിച്ചത്. പിന്നീട് ബന്ധുക്കളും പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചത്.
അബുദ്ദബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ഇയാള്‍ ജോലി ചെയ്യുകയായിരുന്നു. പ്രതി വിദേശത്തേക്ക് കടന്നുവെന്ന മനസ്സിലാക്കിയതിനെ തുടര്‍ന്ന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഇത്തരത്തില്‍ ഒരു നോട്ടീസ് പുറപ്പെടുവിച്ച് കഴിഞ്ഞാല്‍ എയര്‍പോര്‍ട്ടില്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ സമയത്ത് ആളെ തിരിച്ചറിയാന്‍ പറ്റും എന്ന സംവിധാനമാണ് കിരണിനെ കുടുക്കിയത്. ഇയാള്‍ക്കെതിരെ ഐപിസി 376 ഉള്‍പ്പടെ ചുമത്തി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha





















