ബി ജെ പി യുടെ യുവജന സംഘടനയായ യുവമോർച്ചയിലും അധികാര തർക്കം; സംസ്ഥാനസര്‍ക്കാരിനെതിരായ പല പ്രതിഷേധ പരിപാടികളിലും സംഘടനയിലെ ഭാരവാഹികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത് വരുന്നു എന്ന് ആക്ഷേപം

യുവമോര്‍ച്ചയിലും അധികാരത്തര്‍ക്കം. ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയില്‍ സംസ്ഥാന പ്രസിഡന്റിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ കെപി പ്രകാശ്ബാബുവിനെതിരെ ഏകാധിപത്യ പ്രവണതയാരോപിച്ചാണ് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും രംഗത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സംസ്ഥാന പ്രസിഡന്റിനെതിരായ നീക്കത്തിന് മുന്നില്‍ നില്‍ക്കുന്നത്.
നേരത്തെ യുവമോര്‍ച്ചയുടെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്നതിന് സംസ്ഥാന പ്രസിഡന്റ് തയ്യാറായില്ല.പിന്നീട് സംസ്ഥാനസര്‍ക്കാരിനെതിരായ പല പ്രതിഷേധ പരിപാടികളിലും ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത് വരികയും ചെയ്തു. ഇതിന് പിന്നാലെ ബിജെപി യുടെ സംസ്ഥാന ഭാരവാഹിയോഗത്തിലും കോര്‍കമ്മറ്റിയിലും വിഷയം ചര്‍ച്ചചെയ്യണമെന്ന നിലപാടിലാണ് ചിലനേതാക്കള്‍.
എന്നാല്‍ പ്രശ്‌നത്തില്‍ വേണ്ടത്രഗൗരവത്തോടെ ഇടപെടാന്‍ ബിജെപി നേതൃത്വം ശ്രമിക്കുന്നില്ലെന്ന പരാതിയും ഒരു വിഭാഗം യുവമോര്‍ച്ച നേതാക്കള്‍ക്കുണ്ട്. നിലവില്‍ ബിജെപിയില്‍ യുവമോര്‍ച്ചയുടെ സംഘടനാ ചുമതല സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനാണ്. ബിജെപി യിലെ തന്നെ നേതാക്കള്‍ തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളുടെ ഭാഗമായാണ് യുവമോര്‍ച്ചയിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തതെന്നാണ് യുവമോര്‍ച്ചയിലെ ചില നേതാക്കളുടെ ആക്ഷേപം.അതേസമയം കൂടുതല്‍ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തകരെ സജീവമാക്കി തനിക്കൊപ്പം നിര്‍ത്തുന്നതിനുള്ള നീക്കമാണ് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha





















