Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിലെ ദിനരാത്രങ്ങൾ; ഐ.സി.യുവിലെ തണുത്ത രാപകലുകൾ.. ജീവൻ കിട്ടിയാലും വൈകല്യങ്ങൾ ഉണ്ടാവുമോയെന്ന ഉത്കണ്ഠകൾ...! ജ്യോത്സ്യന്മാർ, ഉപദേശകർ..ഒപ്പം നിന്നവർ.. അവസരം നോക്കി കുത്തിനോവിച്ചവർ.., ദ്രോഹിച്ചവർ..! വൈറലായി ഒരു അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്

09 MAY 2018 04:22 PM IST
മലയാളി വാര്‍ത്ത

പ്രണയിക്കുന്നവർക്കും പ്രണയത്തെ എതിർക്കുന്നവർക്കും ഈ ഫേസ്ബുക്ക് പോസ്റ്റ് ഒരു ഓർമ്മപ്പെടുത്തലാണ്. മരണത്തിന്റെ മുൾമുനയിൽ നിന്നും ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ട് വന്ന ഒരു പ്രണയസാക്ഷാത്കാരത്തിന്റെ നേർക്കാഴ്ച്ച. ബെറ്റിമോള്‍ മാത്യു എന്ന ടീച്ചറാണ് തന്റെ മകളുടെ ജീവിതം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്.....

പ്രിയപ്പെട്ട വിഷ്ണുവിന്..

27/4/2018ല്‍ വാണിയെ നിനക്കൊപ്പം പറഞ്ഞയച്ചപ്പോള്‍ ഒരു പക്ഷേ ഈ ലോകത്ത് ഏറ്റവും സന്തോഷിച്ച വ്യക്തി ഞാനാവും.. കാരണം നമ്മളെല്ലാവരും തരണം ചെയ്ത യാതനാപൂര്‍ണ്ണമായ വഴികള്‍ അത്ര ഭീകരമായിരുന്നല്ലോ..! ഇപ്പോഴും ഇത് കുറിക്കുമ്പോള്‍ എന്തിനെന്നറിയാതെ എന്റെ കണ്ണു നിറയുന്നുണ്ട്..! എന്നിട്ടും എഴുതിപ്പോകുന്നത് ഇങ്ങനെയും ജീവിതം തളിര്‍ക്കുകയും പൂക്കുകയും ചെയ്യുമെന്ന് കുറച്ചു പേരെങ്കിലും അറിയട്ടെ എന്നു കരുതിയാണ്..!

നാലു വര്‍ഷം മുമ്പാണ്… നല്ല ബുദ്ധിയും കഴിവുമൊക്കെയുള്ള രണ്ടു കുട്ടികള്‍ അമ്മമാരോടു പറയുന്നു.. ഞങ്ങള്‍ സ്‌നേഹിക്കുന്നു.. കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്.. അദ്ധ്യാപകരായ അമ്മമാര്‍ മറുപടി തരുന്നു.. മോളു പോയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷില്‍ പഠിച്ച് എം.എ.പൂര്‍ത്തിയാക്ക്.. മോന്‍ പോയി പി.എച്ച്.ഡി.ചെയ്യ്.. രണ്ടു വര്‍ഷം കഴിഞ്ഞും തീരുമാനത്തിനു മാറ്റമില്ലെങ്കില്‍ ജീവിത കാലം മുഴുവനും അന്യോന്യം സഹിക്കാമെന്നുള്ള നിങ്ങളുടെ തോന്നല്‍ നിലനിന്നാല്‍ അന്ന് കല്യാണക്കാര്യം പരിഗണിക്കാം.. 2016 ആയപ്പോഴേക്കും മോള്‍ എം.എ ഗംഭീരമായി പൂര്‍ത്തിയാക്കി.. ഇരുവരും പഴയ തീരുമാനം ആവര്‍ത്തിച്ചു..

എന്നാപ്പിന്നെ പിള്ളേരുടെ കല്യാണമാകാം എന്നു ഞങ്ങളും കരുതി.. പിന്നെ ചടങ്ങുകളുടെ വരവായി. അത്യാവശ്യം ബന്ധുക്കളൊക്കെപോയി വന്നു.. നമുക്കു ജാതിയില്ല എന്നു പണ്ടേ പ്രഖ്യാപിച്ച ഞങ്ങള്‍ക്ക് പ്രത്യേകിച്ച് ഒരാചാരത്തോടും മതിപ്പോ വെറുപ്പോ ഇല്ലാത്തതിനാല്‍ വിഷ്ണുവിന്റെ അമ്മയുടെ ആഗ്രഹം പോലെ നായര്‍സമുദായത്തിന്റെ ആചാരപ്രകാരം വിവാഹ ചടങ്ങുകള്‍ നടത്താനും തീരുമാനമായി.. പാവം രമ ടീച്ചര്‍ കുറിപ്പിച്ച ശുഭമുഹൂര്‍ത്തത്തില്‍ തന്നെ ഭംഗിയായി വിവാഹ നിശ്ചയം നടന്നു.. അത് 2016 ഒക്ടോബര്‍ 20 നു ആയിരുന്നു..

2016 നവംബര്‍ 2 നു, വിവാഹ നിശ്ചയത്തിന്റെ 13 ആം നാള്‍ രാവിലെ വാണി അപകടത്തില്‍ പെടുന്നു.. മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തിലെ ദിനരാത്രങ്ങള്‍.ഐ.സി.യുവിലെ തണുത്ത രാപകലുകള്‍.. ജീവന്‍ കിട്ടിയാലും വൈകല്യങ്ങള്‍ ഉണ്ടാവുമോയെന്ന ഉത്കണ്ഠകള്‍…!

ജ്യോത്സ്യന്മാര്‍, ഉപദേശകര്‍..ഒപ്പം നിന്നവര്‍.. അവസരം നോക്കി കുത്തിനോവിച്ചവര്‍.., ദ്രോഹിച്ചവര്‍..! വിഷ്ണു വിവാഹത്തില്‍ നിന്നും പിന്മാറിയോ..? എന്ന ചോദ്യമാണ് ആ ദിവസങ്ങളില്‍ ഞാനേറ്റവും കേട്ടത്..! വേറൊരു വിഭാഗം ഉപദേശിച്ചത് ജാതകദോഷമുള്ള ആ പയ്യനുമായി ഇനിയെങ്കിലും ഒരു ബന്ധവും പാടില്ലെന്നാണ്.. ഈ ബന്ധം ഇവിടംകൊണ്ടവസാനിപ്പിക്കണമെന്ന് ഉപദേശിച്ചവരുമേറെ…!അവിശ്വാസികളെ അന്ധവിശ്വാസികളാക്കാനുള്ള സൈക്കളോ ജിക്കല്‍ മൂവ്..

സംഘര്‍ഷങ്ങളുടെ ആ നാളുകള്‍ നമ്മെ കൂടുതല്‍ അടുപ്പിക്കുകയായിരുന്നു..!വിഷ്ണുവും വീട്ടുകാരും ഒരേ മനസ്സോടെ വാണിക്കായി കാത്തിരുന്നു…! ഒന്നരക്കൊല്ലം നീണ്ട ചികില്‍സ.. സങ്കീര്‍ണ്ണമായ ആറു സര്‍ജറികള്‍..! രണ്ടു സാധാരണ സര്‍ജറികള്‍..! ഐ.സി.യു.കളും ആശുപത്രി വരാന്തകളും ജീവിതത്തിന്റെ ഭാഗമായ കാലം.. നീണ്ട ചികില്‍സയ്ക്കിടയിലെ പല തരം തിരിച്ചടികള്‍.. മരണം അവളെ തട്ടിയെടുക്കുമോ എന്നു ഭയന്ന നിരവധി സന്ദര്‍ഭങ്ങള്‍.. നാലു മാസം നീണ്ട കിടപ്പില്‍ നിന്നും എണീറ്റിരുന്നത്., കാലു മെല്ലെ അനക്കിയത്, വോക്കറില്‍ പിടിച്ച് എണീറ്റു നിന്നത്.. പല തരം വോക്കറുകളിലൂടെ പിച്ചവച്ചത്…

പോസ്റ്റ്‌ട്രോമാ ഡിസോര്‍ഡറിന്റെ സങ്കീര്‍ണ്ണമായ മാനസികാവസ്ഥകളിലൂടെ കടന്നുപോയത്… എഴുതിഫലിപ്പിക്കാനാവാത്ത ഈ ദുരവസ്ഥ കളിലെല്ലാം അവളെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ച് നീ ഒപ്പമുണ്ടായിരുന്നു… എത്ര വലിയ വൈകല്യം സംഭവിച്ചാലും നിന്നെ വിട്ടു പോവില്ലെന്ന് ഉറക്കെ പറയാന്‍ നിനക്കൊരു മടിയുമില്ലായിരുന്നു… ആര്‍ക്കും അവളെ വിട്ടു കൊടുക്കില്ല… എന്ന ഉറപ്പോടെ എല്ലാ ദിവസവും നീ അവളെ കാണാന്‍ വന്നു.. കൂട്ടിരുന്നു.. ആശുപത്രി വരാന്തയിലും ഓപ്പറേഷന്‍ തീയേറ്ററുകളുടെ മുന്നിലും നീ എനിക്കു കൂട്ടായിരുന്നു… എനിക്കുപിറക്കാതെ പോയ മകനാണു നീ… അല്ല…. എന്റെ മകള്‍ക്കായി ഒരുപാടു നന്മയുള്ള ഒരമ്മയുടെ വയറ്റില്‍ പിറന്ന എന്റെ മകന്‍…..!

പണത്തിന്റെ പേരില്‍, രോഗത്തിന്റെ പേരില്‍, ദുരന്തങ്ങളുടെ പേരില്‍, വിവാഹശേഷം പോലുംവിട്ടകലുന്നവര്‍ ഏറെയുള്ള ഈ ലോകത്ത് നിന്റെ മനസ്സിന്റെ നന്മ ലോകം അറിയേണ്ടതാണ്…കല്യാണം കഴിഞ്ഞ് പതിറ്റാണ്ടിനു ശേഷവും ഉണ്ടായ ചെറിയ അസുഖങ്ങളെ ചൂണ്ടി ഈ രോഗം വീട്ടീന്നേഉള്ളതാണോ? എന്ന ചോദ്യം ഒരുപാടു കേട്ട ആളാണു ഞാന്‍… അവിടെയാണ് നിന്റെ തീരുമാനങ്ങളെ പിന്‍തുണച്ച ഒപ്പം നിന്ന അമ്മ സ്‌നേഹത്തിന്റെ പ്രതിരൂപമാകുന്നത്..!

കാലാന്തരത്തില്‍ സ്വതന്ത്ര വ്യക്തികളെന്ന നിലയില്‍ അഭിപ്രായവ്യത്യാസങ്ങളും സൗന്ദര്യപ്പിണക്കങ്ങളുമൊക്കെ നിങ്ങള്‍ക്കിടയിലുണ്ടാവാം…! പക്ഷേ മനസ്സുകളെ ദൂരങ്ങളിലേക്ക് തള്ളിവിടാതെ ചേര്‍ത്തു നിര്‍ത്താന്‍ വിവാഹപൂര്‍വ്വകാലത്തിന്റെ വില തീരാത്ത നൊമ്പരങ്ങളുടെ തീവ്രാനുഭൂതികള്‍ നിങ്ങളെ പ്രാപ്തരാക്കുമെന്ന വിശ്വാസത്തോടെ സ്വന്തം അമ്മ…

ബെറ്റിമോള്‍ മാത്യു..

ഫേസ്ബുക്ക് പോസ്റ്റ്..........

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends