Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പ്രസവിക്കാന്‍ പേടിയായതുകൊണ്ട് കല്യാണം വേണ്ടെന്നു വെച്ച് നടന്ന ചേച്ചിയെ പൂച്ച പ്രസവിക്കുന്നത് കാട്ടി 'ഇത്രേ ഉള്ളൂ' എന്ന് പറഞ്ഞ് പറ്റിച്ചാണ് കല്യാണം നടത്തിയത്; ലേബര്‍ റൂം പോസ്റ്റിങ്ങ് കഴിഞ്ഞ് യുവ ഡോക്ടറുടെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

09 MAY 2018 04:20 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളുടെ ജീവിതത്തില്‍ അവര്‍ അവര്‍ അനുഭവിക്കുന്ന ഏറ്റവും തീവ്രമായ വേദനകളിലൊന്നാണ് ഒന്നാണ് പ്രസവവേദന. പ്രസവത്തെക്കുറിച്ചും പ്രസവവേദനയേക്കുറിച്ചും യുവ ഡോക്ടര്‍ വീണ ജെ എസ്. എഴുതിയ ഫേസ്ബുക് പൊസ്റ്റ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ. MBBS പഠനകാലത്തെ ലേബര്‍ റൂം പോസ്റ്റിങ്ങ്. ആദ്യപ്രസവം കണ്ടു കഴിഞ്ഞ് ആദ്യം ചെയ്തത് ഇതാണ്. കീശയില്‍ നിന്നും ഫോണ്‍ എടുത്ത് വീട്ടിലോട്ട് ഒറ്റ വിളി. അച്ഛനാണ് ഫോണ്‍ എടുത്തത്. 'കൊടുക്ക് ഫോണ്‍ അമ്മക്ക്' പുലിയുടെ ഗര്‍ജ്ജനം ആയിത്തോന്നിയതുകൊണ്ടാവും അച്ഛന്‍ നൈസ് ആയി സ്‌കൂട്ടായി.

അമ്മ ഫോണ്‍ എടുത്തു. 'എന്താ മോളേ' എന്ന് തികക്കും മുന്നെ ഞാന്‍ അലറിവിളിച്ചു. 'നിങ്ങള്‍ ഷീജേച്ചിയെ പറ്റിച്ചില്ലേ ദുഷ്ട്ടകളേ ! വലിയ വേദനയൊന്നും ഇണ്ടാവൂലെന്നും പറഞ്ഞല്ലേ കല്യാണം ഇഷ്ടല്ലെന്നു പറഞ്ഞ ആ പാവത്തിനെ പിടിച്ച് കെട്ടിച്ചത് !' പ്രസവിക്കാന്‍ പേടിയായതുകൊണ്ട് കല്യാണം വേണ്ടെന്നു വെച്ച് നടന്ന ചേച്ചിയെ പൂച്ച പ്രസവിക്കുന്നത് കാട്ടി 'ഇത്രേ ഉള്ളൂ. എന്ന് പറഞ്ഞ് പറ്റിച്ചാണ് കല്യാണം നടത്തിയത്.

സെക്‌സ്/ഹെല്‍ത്ത് എജുക്കേഷന്‍ നിലവാരം അത്രമേല്‍ കൂടുതല്‍ ആയതുകൊണ്ട് ചേച്ചി ഇതൊക്കെ വിശ്വസിച്ചു. ലേബര്‍ റൂമില്‍ പോസ്റ്റിങ്ങ് സമയത്ത് ചേച്ചിക്ക് ഗര്‍ഭകാലം മാസം നാല്. തൊട്ടടുത്ത ആഴ്ച തന്നെ ചേച്ചിയെ കാണാന്‍ ഞാന്‍ എന്നെ അങ്ങോട്ട് കെട്ടിയെടുത്തു.

ഇത്രേം വിവരിച്ചു. 'വിചാരിക്കും പോലെയല്ല കാര്യങ്ങള്‍. കുറച്ച് സഹിക്കേണ്ടി വരും. പക്ഷേ സഹിക്കാന്‍ പറ്റും. വേദന ഭീകരമാണ്. ഓരോ നിമിഷവും വേദന കൂടി വരും. മണിക്കൂറുകള്‍ വേദനയില്‍ പിടയേണ്ടി വരും. പക്ഷേ, ഓരോ വേദനക്കിടയിലും കുറച്ച് മിനിട്ടുകള്‍ വേദന ഇല്ലാതെ വരും. അപ്പോള്‍ നന്നായി ശ്വാസംവലിച്ചു വിടുക.

വേദനയുള്ളപ്പോളും നന്നായി ശ്വസിക്കാന്‍ ശ്രമിക്കുക. ഇടയ്ക്കിടെ യോനി പരിശോധിക്കും. റിലാക്‌സ് ചെയ്ത് കിടന്നാല്‍ മാത്രം ബുദ്ധിമുട്ട് കുറയും. കുഞ്ഞ് വരുന്നതിനു കുറച്ച് മുന്നെ യോനിയുടെ ഉള്ളില്‍ നിന്നും പുറത്തേക്ക് കത്രിക ഉപയോഗിച്ച് കീറും. മലദ്വാരം ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ അനിയന്ത്രിതമായി കീറിപ്പോകാതിരിക്കാന്‍ വേണ്ടിയാണിത്. ചിലപ്പോള്‍ വേദന മരവിപ്പിക്കാന്‍ സമയം കിട്ടില്ല. പക്ഷേ, അങ്ങനെയാണേലും സാരമില്ല.

പ്രസവവേദനക്കിടയില്‍ അതൊന്നും മനസിലാവില്ല. പിന്നീട് തുന്നുമ്പോള്‍ മരവിപ്പിച്ചോളും. മറ്റൊന്ന്, ഇത്രയൊക്കെ ആയാലും ചിലപ്പോള്‍ ഓപ്പറേഷന്‍ ഇനിയും വേണ്ടി വന്നേക്കാം. ഫോര്‍സെപ്‌സ് ഉപയോഗിച്ചെടുക്കാനും ശ്രമം നടക്കാം. കുഞ്ഞ് പുറത്തുവന്ന് ഇരുപതു മിനിറ്റുകള്‍ക്കുള്ളില്‍ മറുപിള്ള പുറത്തുവരും.

വന്നില്ലെങ്കില്‍ അനസ്‌തേഷ്യ തന്നു മയക്കിയോ അല്ലാതെയോ ഉള്ളില്‍ കയ്യിട്ടു പുറത്തെടുക്കും. പ്രസവശേഷം ബ്ലീഡിങ് കൂടുതലാണെങ്കില്‍ രക്തം കയറ്റേണ്ടതായി വരാം. ഗുരുതരമായി മാറുമെങ്കില്‍ ചിലപ്പോള്‍ ഗര്‍ഭപാത്രം വരെ നീക്കം ചെയ്യേണ്ടതായി വരാം. ഈ വേദന പ്രസവിച്ചശേഷം പെട്ടെന്ന് മറക്കും എന്നൊക്കെ പറയുന്നത് വിശ്വസിക്കാന്‍ ബോധമുള്ളോര്‍ക്കു വെല്യ പാടാണ് !' ഇതൊക്കെ പറഞ്ഞപ്പോഴേക്കും കഥകളിയിലെ നവരസങ്ങള്‍ക്കു പുറമേ ഉള്ള രസങ്ങള്‍ കൂടെ ചേച്ചിയുടെ മുഖത്തു തെളിഞ്ഞുകണ്ടു. പിന്നേ കാണുന്നത് സ്വന്തം ഫോണില്‍ നമ്പര്‍ തിരയുന്ന ചേച്ചിയെയാണ് ! അതെന്റെ അമ്മയുടെ നമ്പര്‍ അവരുതേ എന്ന് മാത്രം ഞാന്‍ പ്രാര്‍ത്ഥിച്ചു ! തുടരും !

ഇത്രയൊക്കെ നടക്കുന്ന സ്ഥിതിക്ക്, ഇതെല്ലാം സ്ത്രീ അറിയേണ്ടതല്ലേ ? ഒന്നും അറിയാതെ പോകുന്നപക്ഷം എന്തൊരു വൈലേഷന്‍ ആണ് നടക്കുന്നത്. പ്രസവിക്കാതിരിക്കാനുള്ള ചോയ്‌സ് ഉണ്ടെന്നും സ്ത്രീ അറിയേണ്ടതാണ് !പ്രസവശേഷം കുഞ്ഞിനു കൊടുക്കുന്ന ഉമ്മയില്‍ ഒരെണ്ണം ചേച്ചി എനിക്ക് തന്നു. ഇതൊന്നും അറിയാതെ പോയിരുന്നെങ്കില്‍ സമനില വീണ്ടെടുക്കാന്‍ പറ്റുകയില്ലായിരുന്നു എന്നും പറഞ്ഞോണ്ട് കെട്ടിപ്പിടിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends