Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ശേഷമുള്ള ചർച്ചകൾ ആർക്ക് വേണ്ടി..; കണ്ണൂരിലെ സമാധാന ചർച്ചകൾ അക്രമങ്ങൾക്ക് അറുതിയാകുമോ

10 MAY 2018 10:49 AM IST
മലയാളി വാര്‍ത്ത

കണ്ണൂരിലെ സമാധാനചര്‍ച്ചയില്‍ അക്രമങ്ങള്‍ക്ക് അറുതിയാകുമോ.. ഓരോ രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് പിന്നാലെ കളക്ടര്‍ ഇടപെട്ട് ബന്ധപെട്ട രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ച് സമാധാന ചര്‍ച്ചകള്‍ നടത്താറുണ്ട്.എന്നാല്‍ ഈ സമാധാനചര്‍ച്ചകളുടെ ഗുണം പൊതുജനങ്ങള്‍ക്ക് അധികമൊന്നും കിട്ടാറില്ല. രാഷ്ട്രീയക്കാര്‍ സമാധാനചര്‍ച്ചക്ക് പിന്നാലെ കൊലക്കത്തിയുമായി തെരുവിലിറങ്ങും.

സത്യത്തില്‍ സമാധാനം കാത്ത് സൂക്ഷിക്കുന്നതിനുള്ള താല്പര്യം നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് ഇല്ലാത്തത് കൊണ്ടാണോ അതുമല്ലെങ്കില്‍ അക്രമത്തിനിറങ്ങുന്ന അണികളെ നിയന്ത്രിക്കാന്‍ നേതാക്കള്‍ക്ക് കഴിയാത്തത് കൊണ്ടാണോ രണ്ടായാലും സമാധാന ചര്‍ച്ചകള്‍ പ്രഹസനമാകാറാണ് പതിവ്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്കുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സിപിഎം ന് മാറിനില്‍ക്കാന്‍ കഴിയില്ല. പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിനും കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപിക്കും അവരുടേതായ ഉത്തരവാദിത്തമുണ്ട്.

ഇങ്ങനെ ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനും പൊതുസമൂഹത്തോടുള്ള കടമയും ഉത്തരവാദിത്തവും നിറവേറ്റുന്നതിനും സഹജിവികളോട് സഹിഷ്ണുതകാട്ടുന്നതിനും തയ്യാറാകേണ്ടതാണ്. അക്രമം നടക്കുന്നതിന് പിന്നാലെ കൃത്യമായ സുരക്ഷാ നടപടികളിലേക്ക് കടക്കാന്‍ പോലീസ് തയ്യാറാകേണ്ടതാണ്. ഇങ്ങനെ രാഷ്ട്രീയക്കാര്‍ക്ക് കീഴടങ്ങാതെ മുഖം നോക്കാതെ നടപടിയെടുക്കുന്ന പോലീസ് സംവിധാനത്തിനും അക്രമം തടയുന്നതിന് വലിയപങ്കാണുള്ളത്.

ചുമതലകളില്‍ നിന്ന് പോലീസും ഉത്തരവാദിത്തങ്ങളില്‍ നിന്ന് രാഷ്ട്രീയ നേതൃത്വവും ഒളിച്ചോടുമ്പോള്‍ സമാധാനചര്‍ച്ചകള്‍ പ്രഹസനമായിമാറും. കണ്ണൂരില്‍ സമാധാനചര്‍ച്ചയ്ക്ക് മണിക്കൂറുകള്‍ അവശേഷിക്കുമ്പോഴും സിപിഎം ന്റെയും ബിജെപിയുടേയും നേതാക്കളുടെ പരസ്പരം കുറ്റപെടുത്തലിന് അവസാനമായിട്ടില്ല. സ്വന്തം ജില്ലയിലെ രാഷ്ട്രീയ കോലപാതകങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ മുഖ്യമന്ത്രിതന്നെ മുന്‍കൈ എടുത്ത് സമാധാനചര്‍ച്ചകള്‍ വിളിക്കുകയും പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചകളും താഴേതട്ടിലെ നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകളുമൊക്കെ നടത്തുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണ്.

എന്നാല്‍ എല്ലാ സമാധാന നടപടികളും മുന്നോട്ട് പോകാതെ അവസാനിക്കുകയാണുണ്ടായത്. സമാധാനചര്‍ച്ചകളിലെ തീരുമാനങ്ങള്‍ തന്നെ ഇനിയും നടപ്പിലാക്കാനുണ്ട് എന്നതാണ് സത്യം.സമാധാനചര്‍ച്ചകള്‍ പ്രഹസനമാക്കി അണികളെ കൊലയ്ക്ക് കൊടുക്കുന്നത് അവസാനിപ്പിക്കാന്‍ നേതാക്കള്‍ തയ്യാറായാല്‍ ഒരുപരിധിവരെ അക്രമത്തിന് തടയിടാനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends