സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് നാളെവരെ വ്യാപകമായി ഇടിയോടുകൂടി മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട കനത്തമഴയ്ക്കും സാധ്യതയുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ തുടര്‍ന്നാല്‍ 13 മുതല്‍ വീണ്ടും ശക്തമായ മഴ പെയ്യാനിടയുണ്ട് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞദിവസങ്ങളില്‍ കേരളത്തില്‍ വ്യപകമായി മഴ ലഭിച്ചു. വേനല്‍മഴ ഇതിനകം 31 ശതമാനം അധികം കിട്ടി. തിരുവനന്തപുരവും ആലപ്പുഴയും ഒഴിച്ചുള്ള എല്ലാ ജില്ലകളിലും വേനല്‍മഴ ശക്തമായി പെയ്തു. അതിനാല്‍ വരള്‍ച്ചയ്ക്കുള്ള സാഹചര്യങ്ങളില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.
https://www.facebook.com/Malayalivartha






















