പോലീസിലെ രാഷ്ട്രീയ അതിപ്രസരം ഗൗരവമായി കാണുമെന്ന് ഡി ജി പി; ഇന്റലിജിൻസ് ഡി ജി പി ക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി ജി പി യുടെ പ്രതികരണം

പോലീസിലെ രാഷ്ട്രീയ അതിപ്രസരം ഗൗരവമായി കാണുന്നെന്ന് ഡിജിപി. സംസ്ഥാനത്ത് പോലീസില്‍ രാഷ്ട്രീയ അതിപ്രസരം ചൂണ്ടിക്കാട്ടി ഇന്റലിജന്റ്‌സ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പോലീസ് അസോസിയേഷന്‍ സമ്മേളനങ്ങളിലെ രക്തസാക്ഷി അനുസ്മരണം അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയ അതിപ്രസരം പോലീസിലുണ്ടെന്ന മുന്നറിയിപ്പാണ് ഇന്റലിജന്‍സ് ഡിജിപിക്ക് നല്‍കിയത്.
നിലവിലെ നിയമാവലി മറികടന്ന് അസോസിയേഷന്‍ ലോഗോയില്‍ വരുത്തിയ മാറ്റം പോലീസ് അസോസിയേഷന്‍ സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളി തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ അടുത്ത് പറയുന്നുണ്ട്. കൂടാതെ പോലീസ് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ക്കും ആഭ്യന്തര മന്ത്രിമാരെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.പല മുന്‍ മുഖ്യമന്ത്രിമാരെയും പേരെടുത്ത് പറഞ്ഞ് സമ്മേളനങ്ങളില്‍ അധിക്ഷേപിച്ചെന്ന് റിപ്പോര്‍ട്ട് എടുത്ത് പറയുന്നു.
പോലീസ് അസോസിയേഷനിലെ രാഷ്ട്രീയ അതിപ്രസരത്തില്‍ അടിയന്തര ശ്രദ്ധ ആവശ്യപെട്ടാണ് ഇന്റലിജന്റ്‌സ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. നേരത്തെ പോലീസ് അസോസിയേഷന്‍ സമ്മേളനങ്ങളിലെ രക്തസാക്ഷി അനുസ്മരണങ്ങളിലും സമ്മേളനത്തില്‍ പങ്കെടുത്ത പോലീസുകാര്‍ ചുവന്ന വേഷം ധരിച്ചതിലുമൊക്കെ പോലീസിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.
പിണറായി സര്‍ക്കാര്‍ പോലീസിനെ രാഷ്ട്രീയ വല്‍ക്കരിക്കുകയാണെന്ന കുറ്റപെടുത്തലാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇപ്പോള്‍ രാഷ്ട്രീയ അതിപ്രസരം ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് തന്നെ പോലീസ് മേധാവിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മുന്നറിയിപ്പ് ഗൗരവമായി കാണുന്നെന്ന് ഡിജിപി വ്യക്തമാക്കിയതോടെ അസോസിയേഷനിലെ രാഷ്ട്രീയക്കാര്‍ക്ക് നിയന്ത്രണം വരുന്നതിന് സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha






















