നോക്ക് കൂലി നിരോധിച്ച നടപടിയിൽ പിണറായി സർക്കാരിനെ പുകഴ്ത്തി കെ എം മാണി; പ്രതിഛായയിലെ ലേഖനത്തിലൂടെ കെഎം മാണി സർക്കാരിനെ പുകഴ്ത്തിയത്

പിണറായി സര്‍ക്കാരിന് പുകഴ്ത്തലുമായി കെഎം മാണി. നോക്ക്കൂലി നിരോധിച്ച സര്‍ക്കാര്‍ നടപടിയെയാണ് പ്രതിഛായയിലെ ലേഖനത്തിലൂടെ കെഎം മാണി പുകഴ്ത്തിയത് .പ്രതിഛായയിലെ ലേഖനത്തില്‍ നോക്ക് കൂലി നിരോധനത്തെ പിന്‍തുണച്ച കെഎം മാണിയുടെ നിലപാടിനെ സിപിഎം ഉം പ്രതീക്ഷയോടെയാണ് കാണുന്നത്. നോക്ക്കൂലി നിരോധനത്തെ വികസനത്തിന്റെ പുത്തന്‍ സൂര്യോദയമെന്നാണ് പ്രതിഛായയിലെ ലേഖനത്തില്‍ കെഎം മാണി വിശേഷിപ്പിച്ചത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏത് സ്ഥാനാര്‍ത്ഥിയെ പിന്‍തുണയ്ക്കുമെന്ന് കേരളാകോണ്‍ഗ്രസ്സ് എം ഈ മാസം പതിനൊന്നിന് ചേരുന്ന സ്റ്റിയറിംഗ് കമ്മറ്റിയില്‍ മാത്രമേ തീരുമാനിക്കൂ. എന്നാല്‍ കെഎം മാണിയെ പോലെ മുതിര്‍ന്ന നേതാവില്‍ നിന്ന് നോക്ക്കൂലി നിരോധിച്ച നടപടിയില്‍ സര്‍ക്കാരിന് കിട്ടിയ അഭിനന്ദനം ഇടതുമുന്നണിക്ക് പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയമായി ഏറെ ഗുണം ചെയ്യും. നേരത്തെയും പലവിഷയങ്ങളിലും കേരളാകോണ്‍ഗ്രസ്സിന്റെ നിലപാട് മുഖപത്രമായ പ്രതിഛായയിലൂടെയാണ് കെഎം മാണി വ്യക്തമാക്കിയിട്ടുള്ളത്.
കെഎം മാണിയെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്ന സിപിഎം നെ സംബന്ധിച്ചടുത്തോളം പിണറായി സര്‍ക്കാരിനെ പുകഴ്ത്തിയ പ്രതിഛായയിലെ ലേഖനം പ്രതീക്ഷപകരുന്നതാണ്. പ്രതിഛായയിലെ പുകഴ്ത്തല്‍ കേവലം നോക്കുകൂലി നിരോധനത്തില്‍ മാത്രം ഒതുങ്ങുമോ..സര്‍ക്കാര്‍ നയങ്ങളെയും ഇടതുമുന്നണി നയങ്ങളേയും പിന്‍തുണയ്ക്കുന്ന വിധത്തിലേക്ക് മാറുമോ തുടങ്ങിയ കാര്യങ്ങളിലൊക്കെ സ്റ്റിയറിംങ് കമ്മറ്റിയില്‍ തീരുമാനമുണ്ടാകും.ചെങ്ങന്നൂരിലെ എല്‍ഡിഎഫ്,യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളോക്കെ കേരളാകോണ്‍ഗ്രസ്സിന്റെ നിലപാടിനെ ഉറ്റുനോക്കുകയാണ്. അത് കൊണ്ട് തന്നെ കേവലം ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മാത്രംലക്ഷ്യം വെച്ചാവില്ല ഭാവിലെ മുന്നണി പ്രവേശനത്തിനായുള്ള തീരുമാനമാകും സ്റ്റിയറിങ് കമ്മറ്റിയിലുണ്ടാവുക.
https://www.facebook.com/Malayalivartha






















