മൂന്ന് മണിക്കൂർ അടിവസ്ത്രം അഴിപ്പിച്ചു, പരീക്ഷ തുടങ്ങിയതോടെ നിരീക്ഷകൻ പിറകിലൂടെ ചെന്ന് കുനിഞ്ഞിരുന്ന് എഴുതുന്ന കുട്ടികളുടെ മുൻ ഭാഗത്തേ ബ്ളൗസിന്റെ വിടവിലൂടെ വെള്ളമിറക്കുന്നു; അസ്വസ്ഥരായി പെൺകുട്ടികൾ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നു: ബഹളം ഉണ്ടാക്കിയാൽ പരീക്ഷയും, ഭാവിയും, ജീവിതവും സ്വാഹാ... ഒടുവിൽ മാറിടം മറച്ചത് ചോദ്യപേപ്പര്‍ കൊണ്ട്, നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത്...

ഞായറാഴ്ച നടന്ന അഖിലേന്ത്യ മെഡിക്കല്‍/ദന്തല്‍ പ്രവേശനപരീക്ഷ( നീറ്റ്)നടക്കുന്നതിനിടെ തന്നെ നിരീക്ഷകന്‍ അശ്ലീലകരമായി തുറിച്ച് നോക്കിയെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി. പരിശോധനക്കിടെ അടിവസ്ത്രത്തിന് മെറ്റല്‍ ഹുക്കുണ്ടെന്ന കാരണത്താല്‍ വിദ്യാര്‍ത്ഥിനിക്ക് അത് അഴിച്ചുമാറ്റേണ്ടി വന്നിരുന്നു. പാലക്കാട് നഗരത്തിലെ ലയണ്‍സ് സ്‌കൂളിലാണ് സംഭവം. തുടര്‍ന്ന് നിരീക്ഷകന്റെ നോട്ടം ചോദ്യ കടലാസ് വെച്ചാണ് വിദ്യാര്‍ത്ഥിനി മറച്ചത്.
നീറ്റ് പരീക്ഷയുടെ പേരിൽ വസ്ത്രങ്ങൾ അഴിപ്പിക്കുക, ശിരോ വസ്ത്രം ഊരിക്കുക, മാലയും, വളയും ഊരിക്കുക, വസ്ത്ര ധാരണം നിശ്ചയിക്കുക..തുടങ്ങിയ ആചാരങ്ങൾക്കിടെ പാലക്കാട് നിന്നും പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ ... മെയ് 6ന് സമയം 9.30ന്… ആദ്യ ഗെയ്റ്റിൽ ചെന്നപ്പോൾ കടത്തിവിട്ടു. പിന്നീടുള്ള ഗയിറ്റിൽ ബ്രായിലേ കൊളുത്ത് മെറ്റൽ ആയതിനാൽ ബ്രാ ഊരണമെന്ന് ശാഠ്യം. എതിർത്തപ്പോൾ അയോഗ്യരാക്കി മടക്കിവിടും എന്ന് മുന്നറിയിപ്പ്. മാതാപിതാക്കൾ പുറത്ത്.
ആരുമായും ഒന്ന് സംസാരിക്കാൻ പോലും വയ്യാത്ത സ്ഥിതിയിൽ പെൺകുട്ടികൾ ബ്രാ ഊരി. അടുത്ത ഗയിറ്റിൽ ചെന്നപ്പോൾ ഒരു സ്ത്രീ ഉള്ളി ചാക്കുമായി നില്ക്കുന്നു. ബ്രാ ഇടാനുള്ള ചാക്ക്. അതിൽ ബ്രായിടുന്ന ഓരോ പെൺകുട്ടിക്കും അവരുടെ ബ്രായുടെ മീതേ പേർ കൂടി എഴുതി നല്കി വേണം ചാക്കിൽ ഇടാൻ.
പരീക്ഷ തുടങ്ങി. 10.30 മുതൽ വെള്ള വസ്ത്ര ധാരിയായ നിരീക്ഷകൻ പെൺകുട്ടികൾ പരീക്ഷ എഴുതുന്ന ഇരിപ്പിടത്തിലൂടെ കറങ്ങി നടക്കുന്നു. പിറകിലൂടെ ചെന്ന് കുനിഞ്ഞിരുന്ന് എഴുതുന്ന കുട്ടികളുടെ മുൻ ഭാഗത്തേ ബ്ളൗസിന്റെ വിടവിലൂടെ നോക്കൽ. ശല്യം അസഹനീയം. പെൺകുട്ടികൾക്ക് അസ്വസസ്ഥത. പെൺകുട്ടികൾ ചിലർ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നു.
പുറത്ത് പറയാനാകില്ല. പുറത്ത് പറഞ്ഞാൽ ബഹളം ഉണ്ടാക്കിയതിനു പുറത്താക്കും. പരീക്ഷയും, ഭാവിയും, ജീവിതവും പോകും. കാത്തിരുന്ന ഭാവി നശിക്കും. ഒടുവിൽ പെൺകുട്ടികൾ സഹിച്ചു. പലരും കരയുന്നു. ചിലർ ചോദ്യപേപ്പർ കൊണ്ട് മാറിടം മറച്ചു. പരീക്ഷ എഴുതാനാവാതെ കരഞ്ഞും, ആശങ്കയിലും ആയവർ നിരവധി പെൺകുട്ടികൾ.
തെലുങ്കാനയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥനാണ് മോശം രീതിയില്‍ നോക്കിയതെന്നാണ് സൂചന. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കേസെടുത്തതായി ടൗണ്‍ നോര്‍ത്ത് എസ്.ഐ: ആര്‍. രഞ്ജിത്ത് പറഞ്ഞു. പ്രഥമവിവര റിപ്പോര്‍ട്ടില്‍ നിരീക്ഷകന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha






















