വാരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നാലു പോലീസുകാര്‍ കൂടി പ്രതി പട്ടികയില്‍

വാരാപ്പുഴ കസ്റ്റഡി മരണത്തില്‍ നാലു പൊലീസുകാരെ കൂടി പ്രതി ചേര്‍ത്തു. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ മര്‍ദിച്ച സമയത്ത് സ്‌റ്റേഷനിലുണ്ടായിരുന്ന റൈറ്റര്‍ ഉള്‍പ്പെടെയുള്ള നാലു പേരെയാണ് പ്രതികളാക്കിയത്.
എ.എസ്.ഐമാരായ ജയാനന്ദന്‍, സന്തോഷ്, സി.പി.ഒമാരായ ശ്രീരാജ്, സുനില്‍ കുമാര്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഇതോടെ ഒമ്പതു പൊലീസുകള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു. മൂന്ന് ആര്‍.ടി.ഒ ഉദ്യോഗസ്ഥരും എസ്.ഐ ദീപക്കും സി.ഐ ക്രിസ്പിന്‍ സാമുമാണ് നേരത്തെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha






















