ഇടുക്കി ജില്ലയുടെ വികസനം ലക്ഷ്യം: മുഖ്യമന്ത്രി ഇന്നു കുമളിയില്‍

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഇടുക്കിയിലെ കുമളിയില്‍ ജില്ലയുടെ വികസനം ലക്ഷ്യമിട്ട് ജനങ്ങളെ കാണും. ജനപ്രതിനിധികള്‍, സംഘടനകള്‍, ജനങ്ങള്‍ എന്നിവരുമായി ചര്‍ച്ചനടത്തും. ടൂറിസം വികസന പദ്ധതികള്‍, ഭൂപ്രശ്നങ്ങള്‍, നടപ്പിലാക്കേണ്ട പദ്ധതികള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യും. ഇന്നുരാവിലെ പത്തുമുതല്‍ എസ്എന്‍ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. മന്ത്രി എം.എം. മണി, സിപിഎം ജില്ലാസെക്രട്ടറി കെ.കെ. ജയചന്ദ്രന്, ജില്ലയിലെ എംഎല്‍എമാര്‍, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha






















