തോമസ് ചാണ്ടിയുടെ ഒരു കളിയും നടക്കില്ല, നിലംനികത്തി റോഡ് പണിത കേസിന്റെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍, വിജിലന്‍സ് നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ശാസന

നിലംനികത്തി റോഡ് പണിത കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം. അന്വേഷണ പുരേഗതി എല്ലാമാസവും അഞ്ചിന് അറിയിക്കണമെന്ന് കോട്ടയം വിജില്‍സ് കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കി. റോഡ് നിര്‍മിക്കാന്‍ എം.പി ഫണ്ട് ദുരുപയോഗം ചെയ്‌തെന്നും കോടതി നിരീക്ഷിച്ചു. ഇതും അന്വേഷണ പരിധിയില്‍ വരും. നാല് മാസമാണ് അന്വേഷണത്തിനായി വിജിലന്‍സിന് നല്‍കിയിരിക്കുന്നത്. ജനതാദള്‍ നേതാവാണ് നിലംനികത്തിയത് സംബന്ധിച്ച് കോട്ടയം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. തോമസ് ചാണ്ടി ചെയര്‍മാനായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ ലേക് പാലസ് റിസോര്‍ട്ടിന് വേണ്ടി റോഡ് നിലംനികത്തി നിര്‍മിച്ചെന്നാണ് പരാതി.
തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന മറ്റൊരു പരാതിയില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് അദ്ദേഹം രാജിവച്ചിരുന്നു. തുടര്‍ന്ന് പരാമര്‍ശം നീക്കാന്‍ സുപ്രീംകോടതി വരെ പോയെങ്കിലും പിന്നീട് പരാതി പിന്‍വലിച്ചു. മുന്‍ എം.പി കെ.ഇ ഇസ്മിയിലിന്റെ ഫണ്ട് ഉപയോഗിച്ചാണ് റിസോര്‍ട്ടിലേക്കുള്ള വലിയകുളം സീറോ ജെട്ടി റോഡ് ടാര്‍ ചെയ്തത്. ഇത് സി.പി.ഐയുടെ പ്രാദേശിക നേതൃത്വത്തിന്റെയും സംസ്ഥാന കൗണ്‍സിലിന്റെയും അറിവോടെയായിരുന്നു. എന്നിട്ടും തോമസ് ചാണ്ടിയെ മന്ത്രിക്കസേരയില്‍ നിന്ന് ഇറക്കാന്‍ സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വരെ വിട്ടുനിന്നു.
https://www.facebook.com/Malayalivartha






















