കോഴിക്കോട് പെട്രോൾ പമ്പിൽ മുഖം മൂടി ധരിച്ചെത്തിയ യുവാവ് തോക്കുചൂണ്ടി തട്ടിയത് ഒരുലക്ഷത്തി എണ്ണായിരം രൂപ

കോഴിക്കോട് മുക്കം കട്ടാങ്ങലില്‍ തോക്കു ചൂണ്ടി പണം കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ കട്ടാങ്ങലിലെ ഭാരത പെട്രോളിയത്തിന്റെ പമ്പിൽ മുഖം മൂടി ധരിച്ചെത്തിയ പ്രതി തോക്ക് ചൂണ്ടി ഒരു ലക്ഷത്തി എണ്ണായിരം രൂപ കവരുകയായിരുന്നു.
ശക്തമായ മഴ കാരണം വൈദ്യുതി ഇല്ലാതിരുന്ന സമയത്താണ് കവര്‍ച്ച നടന്നത്. സംഭവത്തില്‍ കുന്നമംഗലം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. വൈദ്യുതി ഇല്ലാത്തതിരുന്നതിനാല്‍ സിസി ടിവി ക്യാമറയും പ്രവര്‍ത്തിച്ചിരുന്നില്ല എന്നത് അന്വേഷണ സംഘത്തെ കുഴപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















