സുഹൃത്തിന്റെ വെള്ള പുതച്ച ശരീരം കണ്ടുനിൽക്കാൻ അവൾക്കായില്ല; ആത്മാര്‍ത്ഥ സുഹൃത്തിന്റെ നഷ്ടം താങ്ങാനാകാതെ പെൺസുഹൃത്ത് ജീവിതം അവസാനിപ്പിച്ചത് ഒരുമുഴം കയറിൽ

പണത്തിന്റേയും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടേയും പേരില്‍ രക്തബന്ധങ്ങള്‍പ്പോലും വലിച്ചെറിയപ്പെടുന്ന ഈ കാലഘട്ടത്തില്‍ ആത്മാര്‍ത്ഥ സ്‌നേഹിതനെ നഷ്ടപെട്ടപ്പോള്‍ വേദന താങ്ങാനാവാതെ ജീവന്‍ വെടിഞ്ഞ് ആത്മസുഹൃത്ത് രജിഷ. പെരുമ്ബിലാവ് പൊതിയഞ്ചേരിക്കാവ് ക്ഷേത്രത്തിനു സമീപം മുന്നോടിപ്പറമ്ബില്‍ കുട്ടാപ്പുവിന്റെ മകള്‍ രജിഷ(24)യാണ് സുഹൃത്തിന്റെ മരണ വാര്‍ത്തയറിഞ്ഞ വേദന താങ്ങാനാവാതെ തൂങ്ങി മരിച്ചത്.
തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചിയ്യാനൂര്‍ പാടത്ത് താടിപ്പടിയില്‍ പഞ്ചിങ് സ്റ്റേഷന് മുന്നില്‍ തിങ്കളാഴ്ച രാത്രി 11ന് നടന്ന അപകടത്തിലാണ് കോക്കൂര്‍ മഠത്തിന്‍പുറം മഠത്തിന്‍പുറത്ത് കുഞ്ഞുമോന്റെ മകന്‍ സുധീഷ് (27)മരിച്ചത്. ചങ്ങരംകുളം സംസ്ഥാന പാത താടിപ്പടിയില്‍ ലോറിയുടെ പിറകില്‍ ബൈക്കിടിച്ചായിരുന്നു അപകടം.
ചങ്ങരംകുളം ഭാഗത്തു നിന്ന് തൃശ്ശൂരിലേക്ക് പോയ ചരക്കു ലോറി റോഡില്‍ പെട്ടെന്ന് നിര്‍ത്തിയതാണ് അപകട കാരണം. ചങ്ങരംകുളം ഭാഗത്തു നിന്ന് കോക്കൂരിലെ വീട്ടിലേക്ക് പോവുകയായിരുന്ന സുധീഷിന്റെ ബൈക്ക് ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂര്‍ അമല ആശുപത്രിയിലും എത്തിച്ചെങ്കിലും ചോവ്വാഴ്ച പുലര്‍ച്ചെ മരിച്ചു.
മരണവാര്‍ത്തയറിഞ്ഞ് ചൊവ്വാഴ്ച കോക്കൂരിലുള്ള സുധീഷിന്റെ വീട്ടില്‍ രജിഷ എത്തിയിരുന്നു. എന്നാല്‍ മൃതദേഹം കാണാന്‍ കാത്തു നില്‍ക്കാതെ വീട്ടിലേക്ക് മടങ്ങി തൂങ്ങി മരിക്കുകയായിരുന്നു. ടിടിസി വിദ്യാര്‍ത്ഥിയാണ് രജിഷ. കുന്നംകുളം പോലീസ് നടപടി സ്വീകരിച്ചു. സംസ്‌കാരം ബുധനാഴ്ച. അമ്മ വേശു,സഹോദരങ്ങള്‍ രഞ്ജിഷ, രാജന്‍, രാജേഷ്.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ബിഎ മലയാളം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് സൂധീഷ്. കോളേജിലെ മുന്‍ ജനറല്‍ ക്യാപ്റ്റനാണ്. ഡിവൈഎഫ്‌ഐ കോക്കൂര്‍ കിഴക്കുമുറി പ്രസിഡന്റും ഫിറ്റ്‌നസ് ട്രെയ്‌നറുമായിരുന്നു സൂധീഷ്. മിസ്റ്റര്‍ മലപ്പുറം, മിസ്റ്റര്‍ കേരള എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമ്മ കമല, സഹോധരങ്ങള്‍ ത്രധീഷ്, ശ്രുധാഷ്, ത്രധി.
https://www.facebook.com/Malayalivartha






















