Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ചെങ്ങന്നൂരിലെ സി.പി.എം സ്ഥാനാര്‍ത്ഥി സജി ചെറിയാന് വോട്ട് തേടി മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ശോഭനാ ജോര്‍ജ്ജ് ആണുങ്ങളുടെ കുളിക്കടവിലെത്തിയത് കൗതുകമായി

10 MAY 2018 01:21 PM IST
മലയാളി വാര്‍ത്ത

ആണുങ്ങളുടെ കുളിക്കടവില്‍ മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജ്ജിന് എന്ത് കാര്യം? കാര്യമായ കാര്യമുണ്ട്. സെറ്റും മുണ്ടും ഉടുത്ത് , കണ്ണെഴിതി പൊട്ടുതൊട്ടാണ് കുളിക്കടവിലെത്തിയത്. അവിടെയതാ ഒരു ചെറുപ്പക്കാരന്‍ മുങ്ങാങ്കുഴിയിടുന്നു... അയാള്‍ പൊങ്ങിവന്നതും മുന്‍ എം.എല്‍.എ നില്‍്ക്കുന്നു. ആദ്യം ഒന്ന് പകച്ചു. എന്തരാണ് സംഭവമെന്ന് ഒരുപിടീമില്ല. പെണ്ണുങ്ങടെ കുളിക്കടവില്‍ ഏതെങ്കിലും പുരുഷന്‍മാര് ചെന്നിരുന്നെങ്കില്‍ സംഗതി പുലിവാലായേനെ. ഇതിപ്പോ അങ്ങനെയൊരു വിവാദത്തിന് സ്‌കോപ്പില്ലതാനും. വായില്‍ കിടന്ന ഒരു കവിള്‍ വെള്ളം തുപ്പി എന്താണെന്ന് യുവാവ് ചോദിച്ചു. നമ്മുടെ സജി ചെറിയാനൊരു വോട്ട് തരണേ... എന്നായി ശോഭനാ ജോര്‍ജ്ജ്. യുവാവിന് ആശ്വാസമായി. വോട്ട് തേടി വന്നതാണ്. 

കടവിലെ കല്ലില്‍ കയറി നിന്ന ശോഭനാ ജോര്‍ജ്ജ് കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്ത് യുവാവിന് നേരെ എറിഞ്ഞിട്ട് വോട്ട് തരണേ എന്ന് വീണ്ടും ചോദിച്ചു. താരാമെന്ന് യുവാവ് തലയാട്ടി. കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ഇടത് പാളയത്തിലെത്തിയ ശോഭനാ ജോര്‍ജ്ജ് ഇത്തരത്തിലുള്ള വ്യത്യസ്തമായ രീതികളിലാണ് സി.പി.എം സ്ഥാനാര്‍ത്ഥി സജി ചെറിയാന് വേണ്ടി വോട്ട് തേടുന്നത്. ചെങ്ങന്നൂരിലെ എം.എല്‍.എ ആയിരുന്നതിനാല്‍ മണ്ഡലത്തിലെ ഓരോ സ്പന്ദനവും ശോഭനാ ജോര്‍ജ്ജിനറിയാം. അതുകൊണ്ട് കുറേ എല്‍.ഡി.എഫ് പ്രവര്‍ത്തകരെയും ഒപ്പം കൂട്ടിയിട്ടുണ്ട്. കുളിക്കടവും ചായക്കടകളും കവലകളും വീടുകളും നാടിന്റെ മുക്കും മൂലയും അരിച്ച് പെറുക്കി വോട്ട് തേടുകയാണ് ശോഭനാ ജോര്‍ജ്ജ്.

വ്യാജരേഖാ കേസിനെ തുടര്‍ന്ന് കോണ്‍ഗ്രസുമായി അകന്ന ശോഭനാ ജോര്‍ജ്ജ് പിന്നീട് കരുണാകരന്റെ ഡി.ഐ.സിക്കൊപ്പം ചേര്‍ന്നു. അന്ന് ഡി.ഐ.സി എല്‍.ഡി.എഫിനൊപ്പമായിരുന്നു. പിന്നീട് കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി. ആ സമയം മാപ്പ് എഴുതി കൊടുത്ത ശേഷമാണ് ശോഭനാ ജോര്‍ജ്ജിന് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് നല്‍കിയത്. എന്നാല്‍ ബാല്യകാല സുഹൃത്തായ രമേശ് ചെന്നിത്തല ഉള്‍പ്പെടെ തഴഞ്ഞതോടെ ശോഭനാ ജോര്‍ജ്ജ് കോണ്‍ഗ്രസുമായി അകന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.സി വിഷ്ണുനാഥിനെതിരെ മല്‍സരിച്ചു. ജയിച്ചില്ലെങ്കിലും വിഷ്ണുനാഥിനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം കൈവരിച്ചു. 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ശോഭനയെ കണ്ട് ചര്‍ച്ച നടത്തി. അങ്ങനെയാണ് ഇടത് മുന്നണിക്ക് വേണ്ടി ശോഭനാ ജോര്‍ജ്ജ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത്. അടുത്തവര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് ശോഭനയെ മല്‍സരിപ്പിക്കാമെന്ന് സി.പി.എം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷമേഖലയായ പത്തനംതിട്ടയില്‍ ശോഭനയ്ക്ക് നിര്‍ണായക സ്വാധീനവും ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends