സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നു; സംസ്ഥാനത്തെ കസ്റ്റഡി മരണങ്ങൾ ഇതിന് തെളിവെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ക്രമസമാധാന നിലതകര്‍ന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.നാല് തവണ ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം ചോദിച്ചത് ക്രമസമാധാന നിലതകര്‍ന്നതിന്റെ തെളിവെന്നും പ്രതിപക്ഷ നേതാവ് കുറ്റപെടുത്തി. സംസ്ഥാനത്ത് കസ്റ്റഡിമരണങ്ങള്‍ തുടര്‍ക്കഥയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വരാപ്പുഴകേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണമെന്നും വരാപ്പുഴകേസിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയ രാഷ്ട്രീയ നേതൃത്വം ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയില്‍ വന്നിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ വരാപ്പുഴ കേസിലെ സത്യം പുറത്ത് കൊണ്ട് വരുന്നതിനും യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതിനും കഴിയൂവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പോലീസിലെ രാഷ്ടീയ വല്‍ക്കരണത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷനേതാവ് നടത്തിയത്.പോലീസ് സേനയെ നിയന്ത്രിക്കാന്‍ ഡിജിപിക്ക് കഴിയുന്നില്ലെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു. ക്രമസമാധാന നിലതകര്‍ന്നതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha






















