Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

സെക്രട്ടറിയേറ്റ് അസോസിയേഷൻ സമ്മേളനത്തിന്റെ പേരുപറഞ്ഞ് ഉദ്യോഗസ്ഥർ ഓഫീസിൽ നിന്നും വിട്ടു നിൽക്കുന്നു; ആളില്ലാ കസേര കണ്ട് മുഖ്യമന്ത്രി കട്ടക്കലിപ്പിൽ

10 MAY 2018 02:30 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സെക്രട്ടേറിയറ്റിലെ ജീവനക്കാർക്കും സംസ്ഥാന പോലീസിലെ അംഗങ്ങൾക്കുമെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ്. സെക്രട്ടേറിയറ്റ് അസോസിയേഷൻ സമ്മേളനത്തിന്റെ പേരുപറഞ്ഞ് ഉദ്യോഗസ്ഥർ ഓഫീസിൽ നിന്നും വിട്ടു നിൽക്കുന്നതായുള്ള വാർത്തകളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

സംസ്ഥാന പോലീസിൽ രാഷ്ട്രീയ അതിപ്രസരമാണെന്ന ഇന്റലിജൻസ് റിപ്പോർട്ടാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ച രണ്ടാമത്തെ വിഷയം. അതിനിടെ റിപ്പോർട്ട് എഴുതിയ ഇന്റലിജൻസ് മേധാവിക്കെതിരെ പോലീസ് അസോസിയേഷൻ രംഗത്തെത്തിയെങ്കിലും മുഖ്യമന്ത്രി അത് വകവച്ചു കൊടുത്തില്ല.

ജോലി ചെയ്യേണ്ട സമയത്ത് ജോലി ചെയ്യണമെന്ന കർശന നിലപാടിലാണ് മുഖ്യമന്ത്രി. അദ്ദേഹം അധികാരത്തിലെത്തിയപ്പോൾ തന്നെ അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം ഇക്കാര്യം വ്യക്തമാക്കിയിരുന്നതാണ്. ഓണത്തിന് അത്ത പൂവിടാൻ ജോലി സമയത്ത് പോകുന്ന ഉദ്യോഗസ്ഥ മങ്കമാർക്കെതിരെ കർശന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അതോടെ അത്ത പൂവിടൽ മുടങ്ങി. ജോലി സമയത്ത് ജോലി ചെയ്യണമെന്ന നിലപാടിൽ മുഖ്യമന്ത്രി ഇപ്പോഴും മാറ്റമൊന്നും വരുത്തിയിട്ടില്ല.

പൊതുവേ സർക്കാർ ജീവനകാർക്കെതിരായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. പാവപ്പെട്ടവരുടെ വേദന കണ്ടില്ലെന്നു നടിക്കുന്നവരാണ് സർക്കാർ ജീവനക്കാർ എന്നാണ് മുഖ്യമന്ത്രിയുടെ വിശ്വാസം. മുഖ്യമന്ത്രി പാസാക്കുന്ന ഉത്തരവുകളിൽ പോലും അവർ വെള്ളം ചേർക്കുന്നതായി അദ്ദേഹം കരുതുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി സെക്രട്ടേറിയറ്റിലെ പല കസേരകളും ഒഴിഞ്ഞുകിടക്കുകയാണ്. കാസർകോടു മുതലുള്ളവർ വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലെത്തുന്നുണ്ട്.

അവർക്ക് വെറും കൈയോടെ തിരിച്ചു പോകേണ്ട അവസ്ഥയാണുള്ളത്. ഒഴിഞ്ഞ സീറ്റുകൾ കണ്ട് കണ്ണൂരിൽ നിന്നെത്തിയ പാർട്ടി പ്രവർത്തകർ മുഖ്യമന്ത്രിയെ പരാതി അറിയിച്ചു എന്നാണ് വിവരം. പത്രങ്ങളിൽ സംഗതി വാർത്തയായതോടെ അദ്ദേഹത്തിന്റെ ഓഫീസ് നിലപാട് കടുപ്പിച്ചു. സർക്കാർ ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകൾ ഗൗരവമായെടുക്കുമെന്നാണ് അറിയുന്നത്.

അടിമുടി പാർട്ടിക്കാരനായ മുഖ്യമന്ത്രിയെ സംബന്ധിച്ചടത്തോളം പാർട്ടി ജീവവായുവാണ്. എന്നാൽ മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് അദ്ദേഹം രാഷ്ട്രീയം കളിക്കില്ല. മുഖ്യമന്ത്രി രാഷ്ട്രീയത്തിന് അതീതനാണെന്ന് അദ്ദേഹത്തിനറിയാം. രാഷ്ട്രീയത്തിന്റെ പേരിൽ ആരെയും തേജോവധം ചെയ്യാൻ അദ്ദേഹം തയ്യാറുമല്ല. ബാർ, സോളാർ കേസിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് മനസിലാക്കിയവർക്ക് ഇക്കാര്യം അറിയാം.

ആരെ വേണമെങ്കിലും മുഖ്യമന്ത്രിക്ക് കേസിൽ കുരുക്കാം. എന്നാൽ വൈരനിര്യാതനബുദ്ധിയോടെ പെരുമാറാൻ അദ്ദേഹം ഒരിക്കലും ശ്രമിക്കാറില്ല. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് കേൾക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends