മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംവി ജയരാജനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായത്.തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ പാര്‍ട്ടിസമ്മേളനങ്ങളില്‍ പങ്കെടുത്തതിനെതിരെ രംഗത്ത് വന്ന ചെന്നിത്തല കടുത്ത ഭാഷയിലാണ് ജയരാജനെ കുറ്റപെടുത്തിയത്.
എല്ലാകേസുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടെന്ന ചെന്നിത്തലയുടെ പരാമര്‍ശം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനെ ലക്ഷ്യം വെച്ചാണ്.പ്രൈവറ്റ് സെക്രട്ടറി എന്നത് സര്‍ക്കാര്‍ ഉദ്യോഗമാണെന്നും അങ്ങനെ ഒരു പദവിയിലിരിക്കുന്ന ജയരാജന്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുകയാണെന്നും കുറ്റപെടുത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാനപോലീസിനെ നിയന്ത്രിക്കുന്നത് എംവി ജയരാജനാണെന്ന വിമര്‍ശനമാണ് നടത്തിയത്.
സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളിലടക്കം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇടപെടലുണ്ടാകുന്നെന്ന് പ്രതിപക്ഷ നേതാവ് പറയുന്നതും എം വി ജയരാജനെ ലക്ഷ്യംവെച്ചാണെന്നും വ്യക്തമാണ്. ക്രമസമാധാന തകര്‍ച്ചയില്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും കുറ്റപ്പെടുത്തുന്നതോടൊപ്പം തന്നെയാണ് പ്രതിപക്ഷ നേതാവ് എംവി ജയരാജനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചത്.
https://www.facebook.com/Malayalivartha






















