കാമുകന്മാരുമായി രഹസ്യ സല്ലാപത്തിനും, വീഡിയോ കോൾ ചെയ്യാനും സൗമ്യ ഉപയോഗിച്ചത് 5 മൊബൈല്‍ ഫോണുകളും 7 സിം കാര്‍ഡുകളും; അനാശാസ്യം നടത്താൻ മകളെയും അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ സൗമ്യ കാമുകന് അയച്ച സന്ദേശം പുറത്ത്

കണ്ണൂര്‍ പിണറായിയില്‍ മാതാപിതാക്കളേയും മകളേയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ സൗമ്യ കാമുകനയച്ച സന്ദേശങ്ങള്‍ പോലീസിന് ലഭിച്ചു. ഏപ്രില്‍ 27 ന് അറസ്റ്റിലായി കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്റിലായ സൗമ്യയെ തിങ്കളാഴ്ചയാണ് നാലു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. 'എല്ലാവരെയും കൊന്നത് ഞാന്‍ തനിയെ' ആണെന്ന് സൗമ്യ തെളിവെടുപ്പിനിടെ ആവര്‍ത്തിച്ചു. ഇതുവരെയുള്ള സൂചനകളും സൗമ്യയിലേയ്ക്ക് മാത്രമാണ് വിരല്‍ ചൂണ്ടുന്നത്.
മകള്‍ ഐശ്വര്യ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുന്‍പ് സൗമ്യ കാമുകന് അയച്ച എസ്.എം.എസാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ണ്ണായക തെളിവ്. 'എനിക്ക് അച്ഛനെയും മകളെയും നഷ്ടപ്പെടുമെന്ന പേടിയുണ്ട്. മനസിന് വല്ലാതെ വിഷമം തോന്നുന്നു. എങ്കിലും നിന്റെ കൂടെ ജീവിക്കെണമെന്ന ആഗ്രഹമുണ്ട്.'ഇതായിരുന്നു ആ മൊബൈല്‍ സന്ദേശം.
ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും എല്ലാവരെയും കൊന്നത് താന്‍ ഒറ്റക്കാണെന്നും ജാമ്യത്തിലിറങ്ങാന്‍ തയ്യാറല്ലെന്നും പ്രതി ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. ഇതിനിടെ, സൗമ്യയ്ക്കു വേണ്ടി അഡ്വ.ആളൂര്‍ ഹാജരാകുമെന്ന് പ്രചരണം ഉണ്ടായിരുന്നു. മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയ ആളൂര്‍ കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞെങ്കിലും കോടതിയില്‍ ഹാജരായില്ല.
https://www.facebook.com/Malayalivartha






















