വന്യമൃഗങ്ങള്‍ സഞ്ചരിക്കുന്ന ഗുണ്ടല്‍പേട്ട റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് രാത്രിയില്‍ കേടായി; സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാര്‍ നാല് മണിക്കൂറോളം ഭീതിയില്‍ കാട്ടില്‍ കഴിഞ്ഞു...

കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ബാംഗ്ലൂര്‍ക്കു പോയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസ് രാത്രി ഗുണ്ടല്‍പേട്ടയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ കേടായി. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ മണിക്കൂറുകളോളം ഭീതിയോടെ കാട്ട് വഴിയില്‍ നാല് മണിക്കൂറോളം കിടന്നു. രാത്രി ഏഴ് മുക്കാലിന് കേടായ വണ്ടി നന്നാക്കിയപ്പോള്‍ രാത്രി പത്തേമുക്കാല്‍ കഴിഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധം നടത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. പുലര്‍ച്ചെ നാലിന് കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഫ്‌ലൈറ്റിനു പോകേണ്ട യാത്രക്കാര്‍ ഉള്‍പ്പെടെ ബസില്‍ ഉണ്ടായിരുന്നു.
മൈസൂരില്‍ കെ എസ് ആര്‍ ടി സി ബസുകളുണ്ട്. അവയ്ക്കു മൈസൂര്‍ വരെ മാത്രം പെര്‍മിറ്റ് ഉള്ളതിനാല്‍ വാഹനം കേടായ ഗുണ്ടല്‍പേട്ടില്‍ എത്തിച്ചു യാത്രക്കാരെ സുരക്ഷിതമായി മൈസൂര്‍ സ്റ്റാന്‍ഡില്‍ എത്തിക്കാമായിരുന്നു. അധികൃതര്‍ അത് ചെയ്തില്ല. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്നും മെക്കാനിക്കുകള്‍ കാട് കടന്ന് സ്‌പോട്ടില്‍ എത്തി വാഹനം നന്നാക്കുകയാണ് ചെയ്തത്. അതുവരെ കൊടും കാടിന് നടുവില്‍ യാതൊരു സുരക്ഷിതത്വവും ഇല്ലാതെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാര്‍ കഴിഞ്ഞു. നിലവില്‍ രാത്രി യാത്ര നിരോധനം ഉള്ളതിനാല്‍ രാത്രി ഒന്‍പതിന് അടയ്ക്കുന്ന മൂലഹള/ മദ്ദുര്‍ ചെക്ക് പോസ്റ്റ് രാവിലെ 06.00 മണിക്ക് മാത്രമേ തുറക്കു.. രാത്രിയാത്ര നിരോധനം ഉള്ളതിനാല്‍ രാത്രി യാത്ര പാസ് അടുത്തുള്ള കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് കൊടുക്കണമെന്ന് ഇതുവഴിയുള്ള യാത്രക്കാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ഏറെയായി.
കഴിഞ്ഞ ദിവസം നടന്ന് പോലുള്ള അടിയന്തര ഘട്ടം വരുമ്പോള്‍ തൊട്ടടുത്ത ഡിപ്പോ ആയ സുല്‍ത്താന്‍ ബത്തേരി അല്ലേല്‍ നിലംബൂര്‍ ഡിപ്പോകളിലുള്ള സ്റ്റാഫുകള്‍ക്ക് സമയനഷ്ടം ഇല്ലാതെ സ്‌പോട്ടില്‍ എത്തി ചേരാന്‍ കഴിയും. ഇത്തരം പ്രായോഗികമായ കാര്യങ്ങള്‍ കെ.എസ്.ആര്‍.ടി.സിയോ ബന്ധപ്പെട്ട് മറ്റ് അധികൃതരോ ചെയ്യുന്നില്ല. പരസ്പ്പരം ഒഴിവ്കഴിവുകള്‍ പറഞ്ഞ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഡീലക്‌സ് ബസിന്റെ ആക്‌സിലറേറ്റര്‍ എഞ്ചിനുമായി ഘടിപ്പിക്കുന്ന റോഡ് ഏന്‍ഡ് കട്ട് ആയി പോയതിനാനാണ് വണ്ടി വഴിയിലായത്. ഇതോടെ യാത്രക്കരെല്ലാം ഭയത്തിലായി. പലരും ഫെയിസ്ബുക്ക് ലൈവിലൂടെ യാത്രക്കാരുടെ പ്രതിഷേധം പുറംലോകത്തെ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















