പിരിയാന്‍ പോകുന്ന ദമ്പതികള്‍ മകന് പേരിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം ഹൈക്കോടതിയിലെത്തി; വിചിത്രമായ കേസ് മുന്നിലെത്തിയപ്പോള്‍ ജഡ്ജ് ആദ്യം പകച്ചുപോയി; പിന്നെ ഒരു അഡാറ് സൊല്യൂഷന്‍, ഹാപ്പി എന്‍ഡിംഗ്

മിശ്രവിവാഹിതരായ ദമ്പതികള്‍ കുട്ടിയുടെ പേരിടീലിനെ ചൊല്ലിയുടെ തര്‍ക്കം ഹൈക്കോടതി വരെയെത്തി. കോടതി തന്നെ പരിഹാരം കണ്ടെത്തുകയും ചെയ്തു. ഹിന്ദുവായ ഭര്‍ത്താവും ക്രിസ്ത്യാനിയായായ ഭാര്യയും 2010 ഓഗസ്റ്റില്‍ ക്രിസ്ത്യന്‍ - ഹിന്ദു ആചാരങ്ങളള്‍ അനുസരിച്ചാണ് ദാമ്പത്യജീവിതം തുടങ്ങിയത്. 2013 സെപ്റ്റംബര്‍ 20നാണ് കുട്ടി ജനിച്ചത്. തുടര്‍ന്ന് ഇരുവരുടെയും ദാമ്പത്യത്തിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ കുടുംബക്കോടതി വരെയെത്തി. അതിനിടെയാണ് മകന്റെ പേരിടീലിന്റെ പേരില്‍ തര്‍ക്കം ഉടലെടുത്തത്. ഇതോടെ കുട്ടിക്ക് സ്‌കൂളില്‍ ചേരാനും പറ്റാത്ത സ്ഥിതിയായി.
അമ്മ മകന് ജൊഹാന്‍ എന്നും പിതാവ് സച്ചിന്‍ എന്നും പേരിട്ടു. രണ്ട് പേരും തങ്ങളുടെ നിലപാടുകളില്‍ ഉറച്ച് നിന്നതോടെയാണ് പ്രശ്‌നം ഹൈക്കോടതിയുടെ മുന്നിലെത്തിയത്. കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം നേടാന്‍ ജനന സര്‍ട്ടിഫിക്കറ്റ് വേണം. അതിനായി
ഭാര്യയും ഭര്‍ത്താവും കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ വേറെ വേറെ അപേക്ഷകള്‍ നല്‍കി. രണ്ട് പേരുടെയും അഭിപ്രായ വ്യത്യാസം രൂക്ഷമായപ്പോള്‍ മുന്‍സിപ്പാലിറ്റി കട്ടായം പറഞ്ഞു; സര്‍ട്ടിഫിക്കറ്റ് തരില്ല. ഇതോടെയാണ് ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കുട്ടിക്ക് പേരിട്ട് മാമോദീസ മുക്കിയെന്ന് മാതാവ് ഹൈക്കോടതിയെ അറിയിച്ചു. മറ്റൊരു പേരിടാന്‍ നേരത്തെ ധാരണയായിരുന്നുവെന്ന് പിതാവും വാദിച്ചു. 28ം ദിവസം നടന്ന ചടങ്ങില്‍ പേര് വിളിച്ചിരുന്നു.
വിവാഹമോചനക്കേസ് നടക്കുന്നതിനാല്‍ കുട്ടിയുടെ അവകാശം ആര്‍ക്കാണെന്ന് പറയാനാവില്ലെന്ന് ഹോക്കോടതി നിരീക്ഷിച്ചു. പക്ഷെ, കുട്ടിക്ക് പേരുണ്ടായാലേ സ്‌കൂളില്‍ അഡിമിഷന്‍ കിട്ടൂ. ഹൈക്കോടതിയില്‍ ഇത്തരമൊരു വിചിത്രമായ കേസ് ആദ്യമായാണ് എത്തുന്നത്. പലഘട്ടത്തിലും ഈ കുരുക്ക് എങ്ങനെ അഴിക്കുമെന്ന ആശങ്ക കോടതിക്കുണ്ടായി. താന്‍ ഇട്ട പേരിലെ ഒരുഭാഗം ഒഴിവാക്കാമെന്ന് ഭാര്യ സമ്മതിച്ചു. എന്നാല്‍ ഭര്‍ത്താവ് വഴങ്ങിയില്ല. വീണ്ടും കോടതി ബുദ്ധിമുട്ടിലായി. ഏറെ ആലോചനകള്‍ക്ക് ശേഷം, രണ്ട് പേരുടെയും ആഗ്രഹം പൂര്‍ത്തീകരിക്കുന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചു. കുട്ടിക്ക് 'ജൊഹാന്‍ സച്ചിന്‍' എന്ന് പേരിടാം. ഇരുവര്‍ക്കും സന്തോഷം. ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേര് കുട്ടിയുടെ രക്ഷിതാക്കളുടെ സ്ഥാനത്ത് രേഖപ്പെടുത്തണമെന്നും കോട്ടയം മുനിസിപ്പാലിറ്റിയോട് കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha






















