വിദേശ വനിതയുടെ കൊലപാതകം വിവാദമായതോടെ ടൂറിസം പൊലീസ് സംവിധാനം മെച്ചപ്പെടുത്താന്‍ കൂടുതല്‍ നടപടി; സുരക്ഷക്കായി മൊബൈല്‍ ആപ്പിന് രൂപം നല്‍കും; ഗൈഡുകള്‍ക്കും യൂണിഫോം ഐ.ഡി.കാര്‍ഡും

കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവം ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ ടൂറിസ്റ്റുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുമായി വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ടൂറിസം പൊലീസ് സംവിധാനം മെച്ചപ്പെടുത്താന്‍ കൂടുതല്‍ വനിതകളെ നിയോഗിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സുരക്ഷക്കായി മൊബൈല്‍ ആപ്പിന് രൂപം നല്‍കും. കച്ചവടക്കാര്‍ക്കും ഗൈഡുകള്‍ക്കും യൂണിഫോം ഐ.ഡി.കാര്‍ഡും നല്‍കും. ടൂറിസ്റ്റുകളുടെ സുരക്ഷ ശക്തമാക്കുകയും ചെയ്യും.
ടുറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പുറമെ ഡി.ജി.പി, ടൂറിസം സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു. എല്ലാ പ്രധാന ടൂറിസം കേന്ദ്രങ്ങളിലും ടൂറിസം ഡെസ്റ്റിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കും. സ്ഥിരം കുറ്റവാളികളുടെ പട്ടിക തയ്യാറാക്കും. അവരെ ടൂറിസം കേന്ദ്രങ്ങളില്‍ നിന്നും അകത്തി നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കും. കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. മയക്കുമരുന്ന് മാഫിയക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കും ടൂറിസം പൊലീസിന് ഭാഷാ പരിശീലനം നല്‍കുമെന്ന് ഡി.ജി.പി. ലോക് നാഥ് ബഹറ പറഞ്ഞു രണ്ട് മാസത്തിനകം യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.
കോവളം, വര്‍ക്കല അടക്കമുള്ള ടൂറിസം മേഖലയിലെ എല്ലാകാര്യങ്ങളിലും കര്‍ശനമായ നിരീക്ഷണം ഉണ്ടാകും. സഞ്ചാരികളെ ആകര്‍ഷിച്ച് വലയിലാക്കി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. ഇത്തരം കേസുകളില്‍ പെട്ടവരുടെ പട്ടിക തയ്യാറാക്കും. ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലാവും. രാത്രിയും പകലും ഒരു പോലെ പട്രോളിംഗ് നടത്തും. അനധികൃത യോഗാ കേന്ദ്രങ്ങള്‍, മസാജിംഗ് പാര്‍ലറുകള്‍ ഐസ്‌ക്രിം പാര്‍ലറുകള്‍ എന്നിവടങ്ങളില്‍ പരിശോധന നടത്തും. കാര്യക്ഷമമായി നടത്തുന്നവരില്‍ നിന്ന് നിശ്ചിതഫീസ് ഈടാക്കി ലൈസന്‍സ് നല്‍കും. അല്ലാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
കോവളം, ചൊവ്വര മേഖലകളില്‍ ടൂറിസ്റ്റുകളുടെ ഇടയില്‍ പലതരത്തിലുള്ള കച്ചവടങ്ങള്‍ നടത്തുന്നവരെയും വഴിയോര വാണിഭക്കാരെയും നിരീക്ഷിക്കും. ഇവര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ് നല്‍കാനും ആലോചിക്കുന്നുണ്ട്. അതാത് പ്രദേശത്ത് സ്ഥിരമായി ആരൊക്കെ എന്തൊക്കെ തൊഴിലുകളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ സ്ഥിരമായി ആരുമായൊക്കെയാണ് ബന്ധം പുലര്‍ത്തുന്നത് തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കും. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെയും ഗൈഡുകളെയും ആശ്രയിക്കരുതെന്ന് ടൂറിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കും. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങളടങ്ങിയ ബുക്ക്‌ലെറ്റ് പ്രസിദ്ധപ്പെടുത്തും. ഇത് ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ വഴിയും ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലൂടെ വാങ്ങാവുന്ന സൗകര്യവും ഒരുക്കും.
https://www.facebook.com/Malayalivartha






















