തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മഴ പെയ്താൽ കറണ്ട് പോകും; കോടികൾ മുടക്കി നിർമ്മിച്ച വിമാനത്താവളം അവതാളത്തിൽ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ചെറിയ മഴ പെയ്താലും വൈദ്യുതബന്ധം തകരാറിലാകുന്ന അവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ. ഒട്ടേറെ യാത്രക്കാര്‍ സ്ഥിരമായി ആശ്രയിക്കുന്ന വിമാനത്താവളത്തില്‍ ഇത്തരത്തിലുള്ള അവസ്ഥ യാത്രക്കാരെ വളരെയേറെ ബുദ്ധിമുട്ടിക്കുന്നതാണ്.
കഴിഞ്ഞ ദിവസമാണ് മഴ ചാറിയതോടെ വിമാനത്താവളത്തില്‍ കറണ്ട് പോയത്. മഴക്കാലത്ത് ഇത് പല തവണ ആവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകളുമുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചില സ്വകാര്യ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ രാത്രി കറണ്ട് പോയതോടെ മിനിറ്റുകളോളം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു.
രണ്ടു തവണയാണ് കഴിഞ്ഞ രാത്രി മഴയും മിന്നലും ഉണ്ടായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കറണ്ട് പോയത്. ബാഗേജ്, ടിക്കറ്റ് പരിശോധന തുടങ്ങിയവ മുടങ്ങി. ഇതിനും പുറമെ ലിഫ്റ്റ് നിശ്ചലവുമായി. ലിഫ്റ്റില്‍ കയറിയ യാത്രക്കാര്‍ മിനിറ്റുകളോളം കുടുങ്ങി കിടക്കുകയായിരുന്നു.
ഇമിഗ്രേഷന്‍ പരിശോധന പോലും ഇതു കാരണം തടസപ്പെട്ടു. അതേസമയം കറണ്ട് പോയാല്‍ മൂന്നു മിനിറ്റിനകം വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്നാണ് വിമാനത്താവള അതോറിറ്റിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha






















