മോദി വെറുപ്പിന്റെ പ്രചാരകനാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി, കോണ്‍ഗ്രസിന്റെ മുന്നില്‍ അടിത്തറ നഷ്ടപ്പെട്ട ബിജെപി പിടിച്ചുനില്‍ക്കാന്‍ വര്‍ഗീയ പ്രചാരണം നടത്തുകയാണ്

നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി.മോദി വെറുപ്പിന്റെ പ്രചാരകനെന്ന കുഞ്ഞാലിക്കുട്ടി.
കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നില്‍ അടിത്തറ നഷ്ടപ്പെട്ട ബിജെപി പിടിച്ചുനില്‍ക്കാന്‍ വര്‍ഗീയ പ്രചാരണം നടത്തുകയാണ്.പ്രധാനമന്ത്രി ഗുജറാത്തില്‍ പയറ്റിയ ഈ തന്ത്രം കര്‍ണാടകയില്‍ ഒരിക്കലും ഏല്‍ക്കില്ലെന്നും അദേഹം പറഞ്ഞു.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മതേതര പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണ്. സംസ്ഥാനത്തു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടക്കുന്ന രാഷ്ട്രീയ സംഘട്ടനങ്ങളുടെയെല്ലാം ഒരു ഭാഗത്ത് സിപിഎം ഉണ്ട്.
ഏതു സമയത്തും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കാവുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ആശങ്കാ ജനകമാണ് ഈ അവസ്ഥയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha
























