സ്വത്ത് മോഹിച്ച് സഹോദരനെ ഇല്ലാതാക്കാൻ നോക്കി... ആദ്യം വിവാഹമോചനം പിന്നെ മകനെ ക്രൂരമായി കൊലപ്പെടുത്തി; കോട്ടയത്തെ നടുക്കിയ കൊലപാതകത്തിൽ വീട്ടമ്മയ്ക്ക് ജീവപര്യന്തവും പിഴയും...

2013 സെപ്റ്റംബര്‍ മൂന്നിനു പുലര്‍ച്ചെ 2.45നാണു കേസിനാസ്പദമായ സംഭവം. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന സഹോദരന്റെ വിവാഹ മോചനം സാധ്യമാക്കാനായിരുന്നു വിജയമ്മ കടുംകൈക്കു മുതിര്‍ന്നത്. സഹോദരന്റെ സ്വത്ത് തനിക്കു ലഭിക്കാന്‍ തടസമായ കുഞ്ഞിനെ പൈജാമയുടെ ചരട് കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നെന്നാണു കേസ്. പ്രതിയായ വീട്ടമ്മയ്ക്കു ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. കൈപ്പുഴ കുടിലില്‍കവല നെടുംതൊട്ടിയില്‍ വിജയമ്മ(57)യെയാണു കോട്ടയം അഡീഷണല്‍ ജില്ലാ കോടതി (അഞ്ച്) ജഡ്ജി ജ്യോതിസ് ബെന്‍ ശിക്ഷിച്ചത്.
മുംബൈയില്‍ നഴ്സായ വിജയമ്മ സംഭവത്തിനു തലേന്നു വൈകിട്ടാണു കൈപ്പുഴയിലെ വീട്ടിലെത്തിയത്. രാഹുലിന്റെ അച്ഛന്‍ വിദേശത്തുള്ള ഷാജി ഭാര്യ ബിന്ദുവുമായി അകന്നു കഴിയുകയായിരുന്നു. ഷാജിയുടെ അച്ഛന്‍ രാഘവനും ഭാര്യ കമലാക്ഷിയുമാണ് രാഹുലിനെ സംരക്ഷിച്ചിരുന്നത്. വിജയമ്മ വന്ന ദിവസം രാത്രി രാഹുലിനെ തനിക്കൊപ്പം കിടത്തി.
പുലര്‍ച്ചെ കുട്ടിയെ കൊന്നശേഷം പോലീസ് സ്റ്റേഷനിലേക്കു ഫോണ്‍വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ സ്വയം കീഴടങ്ങുകയും ചെയ്തു. പിഴത്തുക മാതാപിതാക്കള്‍ക്ക് തുല്യമായി വീതിച്ചു നല്‍കണമെന്നും ഉത്തരവിലുണ്ട്.
https://www.facebook.com/Malayalivartha
























