Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ആർ സി സിയെ തകർക്കാൻ മുന്നിട്ടിറങ്ങി ഒരു പ്രമുഖ ചലച്ചിത്ര താരത്തിന്റെ മകളും ചാനൽ മുതലാളിയും എറണാകുളത്ത് ആശുപത്രി സമുച്ചയം നടത്തുന്ന പ്രവാസി വ്യവസായിയും... ഞെട്ടലോടെ കേരളം

11 MAY 2018 08:59 AM IST
മലയാളി വാര്‍ത്ത

ഒരു പ്രമുഖ ചലച്ചിത്ര താരത്തിന്റെ മകളും ചാനൽ മുതലാളിയും എറണാകുളത്ത് ആശുപത്രി സമുച്ചയം നടത്തുന്ന പ്രവാസി വ്യവസായിയും ചേർന്നാണ് ആർ സി സിയെ തകർക്കാൻ ശ്രമിക്കുന്നതെന്ന വാർത്ത കേരളത്തെ നടുക്കുന്നു.

സർക്കാർ മേഖലയിൽ കാൻസർ ചികിത്സക്കായി കേരളത്തിൽ ആരംഭിച്ച ആദ്യത്തെ സ്ഥാപനമാണ് തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്റർ. ആർ സി സി യിലെ ജീവനക്കാർ പല സംഘങ്ങളായി തിരിഞ്ഞ് പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് സ്ഥാപനത്തിന് ശനിദശ ആരംഭിച്ചത്. അതിന് പ്രമുഖർ കൂട്ടുനിൽക്കുന്നു.

സിനിമാ താരത്തിന്റെ മകളും പ്രവാസി വ്യവസായിയും ചാനൽ മുതലാളിയും സംയുക്തമായി തിരുവനന്തപുരത്ത് ആരംഭിക്കുന്ന കാൻസർ ആശുപത്രിക്ക് വേണ്ടിയാണ് പ്രശസ്തമായ ആർസിസിയെ തകർക്കാൻ ശ്രമിക്കുന്നത്.

ഇടതുപക്ഷ വിശ്വാസിയായ ചലച്ചിത്ര താരത്തിന് സി പി എമ്മിനുള്ളിൽ നിന്നും നിർലോഭമായ സഹകരണമാണ് ലഭിക്കുന്നത്. എന്നാൽ ആരോഗ്യ വകുപ്പ് മന്ത്രി മാത്രം സർക്കാർ സ്ഥാപനത്തെ തകർക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാട് തുടരുന്നു. ഏതായാലും ആർ സി സിയിലെ ജീവനക്കാർ ചേരിതിരിഞ്ഞ് യുദ്ധം തുടരുകയാണ്. ആർ സി സിയിൽ വന്നാൽ എച്ച്ഐവിയുമായി മടങ്ങാം എന്ന കുപ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. ഇത് വാർത്തയാക്കിയത് പുതിയ സംഘം തന്നെയാണ്.

പ്രമുഖ സിനിമാ താരവും വിദേശത്ത് പ്രവർത്തിക്കുന്ന ബിസിനസുകാരനും വ്യക്തമായ ലക്ഷ്യത്തോടെ പടച്ചെടുക്കുന്ന കഥകളാണ് ചില ഡോക്ടർമാരുടെ സഹായത്തോടെ ആർ സി സിക്കെതിരെ വ്യാപിക്കുന്നത്. ആർസിസിയിലെ ഡോക്ടർമാർ ഇതിനു വേണ്ടി ലക്ഷങ്ങൾ കോഴ വാങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

പ്രവാസി വ്യവസായി കൊച്ചിയിൽ നടത്തുന്ന ആശുപത്രിയിലും സിനിമാ താരത്തിന് നിക്ഷേപമുണ്ട്. പ്രസ്തുത ആശുപത്രിക്ക് കേരളത്തിൽ ശരിയായ വേരുകളുണ്ട്. മികച്ച ചികിത്സ ലഭ്യമാകുന്ന സംസ്ഥാനത്തെ ചുരുക്കം ചില ആശുപത്രികളിലൊന്നാണ് ഇത്.

ചാനൽ മുതലാളി പുതിയ ആശുപത്രിക്ക് വേണ്ടി തന്റെ ചാനലിലൂടെ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. ആർ സി സി ക്കും രോഗം ബാധിച്ചു എന്നാണ് പ്രചരണത്തിന്റെ കാതൽ. ആർ സി സിക്ക് സംഭവിച്ച രോഗം മാറ്റാനാവില്ലെന്ന് ചാനൽ പ്രസംഗിക്കുന്നു. പാവപ്പെട്ട പ്രേക്ഷകർ ഇതെല്ലാം കണ്ട് നിവൃത്തിയില്ലാതെ വിശ്വസിക്കുന്നു. നിരന്തര പ്രചരണങ്ങൾ ഏത് പ്രസ്ഥാനത്തെയും നശിപ്പിക്കും.

തിരുവനന്തപുരത്ത് നിലവിലുള്ള ഒരു നക്ഷത്ര ആശുപത്രി വിലയ്ക്ക് വാങ്ങാനാണ് സംഘം നീങ്ങുന്നത്. നെയ്യാറ്റിൻകര പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു വൻകിട ആശുപത്രി വാങ്ങാനും സംഘം ശ്രമിച്ചിരുന്നു. ആശുപത്രിക്ക് താരവുമായി ബന്ധമുണ്ട്.

എന്നാൽ ആശുപത്രി വിൽക്കാൻ ഉടമസ്ഥർ തയ്യാറായില്ല. അങ്ങനെയാണ് നഗരത്തിലെ വൻകിട ആശുപത്രി വിലയ്ക്ക് വാങ്ങാൻ സംഘം തീരുമാനിച്ചത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആശുപത്രിയാണിത്. അടുത്ത കാലത്ത് സ്ഥാപനത്തിലെ പ്രമുഖൻ തന്റെ ഷെയർ വിറ്റു. ഡോക്ടറായ മുതലാളി ആശുപത്രി വിട്ടതോടെ സ്ഥാപനം പ്രതിസന്ധിയിലായി. അങ്ങനെയാണ് ആശുപത്രി വാങ്ങാൻ പുതിയ സംഘം എത്തിയത്. ഇതേ ആശുപത്രിയിൽ പ്രശസ്തമായ രീതിയിൽ കാൻസർ വിഭാഗം പ്രവർത്തിക്കുന്നുണ്ട്.

കാൻസർ ചികിത്സയാണ് കേരളത്തിൽ ഏറ്റവും ലാഭകരം എന്ന് മനസിലാക്കിയാണ് സംഘം രംഗത്തെത്തിയത്. കാൻസർ ബാധിക്കുന്നവരുടെ എണ്ണം അനുദിനം വർധിക്കുന്നത് ഇവരുടെ ബിസിനസ് താത്പര്യങ്ങളുടെ ചിറക് വിരിക്കുന്നു. പ്രവാസി വ്യവസായി അടുത്ത കാലത്ത് കോഴിക്കോട്ടെ പ്രമുഖ ആശുപത്രി വിലയ്ക്ക് വാങ്ങി കഴിഞ്ഞു.

അതിനിടെ കാൻസർ ആശുപത്രി തിരുവനന്തപുരത്ത് തുടങ്ങണോ എറണാകുളത്ത് തുടങ്ങണോ എന്ന കാര്യത്തിലും സംഘത്തിനുള്ളിൽ ആശയകുഴപ്പമുണ്ട്. എറണാകുളം കേന്ദ്രീകരിച്ചാൽ സംസ്ഥാനത്തിന്റെ രണ്ട് ഭാഗങ്ങളിൽ നിന്നും എത്തുന്ന രോഗികളെ ലഭിക്കും എന്നാണ് കണക്കുകൂട്ടൽ. പുതിയ ആശുപത്രി നിർമ്മിക്കാൻ എറണാകുളത്ത് സ്ഥലം വാങ്ങി കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends