എന്നെ അന്യായമായി കുടുക്കാൻ സിനിമാ രംഗത്തെ ഒരു പ്രമുഖൻ ശ്രമിക്കുകയാണ്... സോഷ്യൽ മീഡിയയിലും ഓൺലൈൻ മാദ്ധ്യമങ്ങളിലും ബോധപൂർവമായ അപവാദ പ്രചാരണം നടക്കുന്നുണ്ടെന്ന് മുൻ ആലുവ റൂറൽ എസ്.പി എ.വി.ജോർജ്

ശ്രീജിത്തിന്റെ വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ തന്നെ അന്യായമായി കുടുക്കാൻ സിനിമാ രംഗത്തെ ഒരു പ്രമുഖൻ ശ്രമിക്കുകയാണെന്ന് മുൻ ആലുവ റൂറൽ എസ്.പി എ.വി.ജോർജ്. അടുത്തിടെ താൻ അന്വേഷിച്ച ഒരു വിവാദ കേസിലെ പ്രതിയായ പ്രമുഖ നടനാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം ഒരു മലയാളം രാഷ്ട്രീയ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. താൻ രൂപീകരിച്ച റൂറൽ ടൈഗർ ഫോഴ്സിനെക്കുറിച്ച് മികച്ച അഭിപ്രായമായിരുന്നു ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്.
കഞ്ചാവ്, ലഹരി, മണൽ മാഫിയകൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ സംഘത്തിന് കഴിഞ്ഞിരുന്നു. വരാപ്പുഴ കേസിന് മുമ്പ് യാതൊരു വിധ ആരോപണങ്ങളും സംഘത്തിനെതിരെ ഉയർന്നിട്ടില്ലെന്നും എ.വി.ജോർജ് പറഞ്ഞു.
തനിക്കെതിരെ സോഷ്യൽ മീഡിയയിലും ഓൺലൈൻ മാദ്ധ്യമങ്ങളിലും ബോധപൂർവമായ അപവാദ പ്രചാരണം നടക്കുന്നുണ്ട്. തനിക്കെതിരെ ചില സിനിമാക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് സിനിമാ രംഗത്തെ ചിലർ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് കൃത്യമായ ഉറപ്പൊന്നുമില്ല.
https://www.facebook.com/Malayalivartha

























