ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഭരണം പ്രതിസന്ധിയില്‍; പ്രസിഡന്റിന്റെ ഏകപക്ഷീയ നിലപാടുകളില്‍ പ്രതിഷേധിച്ച് ഭരണകക്ഷിയിലെ ഒരു വിഭാഗം അംഗങ്ങള്‍ രംഗത്ത്

പ്രസിഡന്റിന്റെ ഏകപക്ഷീയ നിലപാടുകളില്‍ പ്രതിഷേധിച്ച് ഭരണകക്ഷിയിലെ ഒരു വിഭാഗം അംഗങ്ങള്‍ രംഗത്തെത്തിയതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായി. കോണ്‍ഗ്രസ് പ്രതിനിധിയായ പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാറിനെ നീക്കണമെന്നാവശ്യപ്പെട്ടാണ് ഭരണസമിതിയിലെ ആറു കോണ്‍ഗ്രസ് അംഗങ്ങള്‍ ഡി.സി.സിയെ സമീപിച്ചിരിക്കുന്നത്.
പ്രശ്‌ന പരിഹാരത്തിനായി ഡി.സി.സി. ശ്രമം ആരംഭിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രസിഡന്റ് ഏകപക്ഷീയമായി നിലപാടുകള്‍ സ്വീകരിക്കുന്നതായും വിവിധ പദ്ധതികളില്‍ അംഗങ്ങളുടെ വാര്‍ഡുകളിലേക്ക് തുച്‌ഛമായ തുകയാണ് വകയിരുത്തുന്നതെന്നുമാണ് ആക്ഷേപം. പ്രസിഡന്റ് നിരന്തരമായി അവഗണിക്കുന്ന സാഹചര്യത്തിലാണ് പരാതി നല്‍കിയതെന്നു വിമതവിഭാഗം പറയുന്നു.
ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ്-എട്ട്, സി.പി.എം-നാല്, കേരള കോണ്‍ഗ്രസ്(എം)-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസിലെ ആറു പേരാണ് പ്രസിഡന്റിനെ നീക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ പ്രശ്‌ന പരിഹാരത്തിനായി ഡി.സി.സി. നടത്തിയ രണ്ട് അനുരഞ്‌ജന ചര്‍ച്ചകളും പരാജയപ്പെട്ടു.
അടുത്തദിവസം കെ.പി.സി.സിയുടെ ഇടപെടലോടെ ചര്‍ച്ച നടക്കുമെന്നാണ് വിവരം. പരാതി പിന്‍വലിപ്പിക്കാനുള്ള സമവായ ശ്രമങ്ങളും നടക്കുന്നുണ്ട്.പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും അംഗങ്ങള്‍ ഡി.സി.സിയെ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ കെ.പി.സി.സിയെ ഇടപെടുത്താനുള്ള നീക്കവും പുരോഗമിക്കുന്നുണ്ട്. പരിഹാരമുണ്ടായില്ലെങ്കില്‍ രാജക്കാടു നിന്നുള്ള അംഗത്തെ പുതിയ പ്രസിഡന്റാക്കാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha

























