ഒരു നോക്ക് കാണാന്‍ പോലും അച്ഛന്‍ നിന്നില്ല... ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തിയ റേഡിയോ ജോക്കി രാജേഷിന് പെണ്‍കുഞ്ഞ്

ക്വട്ടേഷന്‍ സംഘം വെട്ടി കൊലപ്പെടുത്തിയ മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍, ചിരിക്കേണ്ട സമയത്ത് എല്ലാവരുടേയും കണ്ണ് നിറഞ്ഞു. ഇതൊന്നും കാണാന്‍ രാജേഷില്ലല്ലോ എന്ന ദു:ഖം മാത്രം. ഇക്കഴിഞ്ഞ രണ്ടിന് ആറ്റിങ്ങിലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രാജേഷിന്റെ ഭാര്യ രോഹിണി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. മടവൂര്‍ പടിഞ്ഞാറ്റേല ആശ നിവാസില്‍ രാജേഷിനെ ക്വട്ടേഷന്‍ സംഘം വെട്ടികൊലപ്പെടുത്തുമ്പോള്‍ ഭാര്യ രോഹിണി പൂര്‍ണ ഗര്‍ഭിണിയായിരുന്നു.
ഏറെ ദു:ഖിതയായിരുന്നു എങ്കിലും ഭര്‍ത്താവിന്റെ മരണം ഏല്‍പ്പിച്ച് ആഘാതം താങ്ങാന്‍ രോഹിണി ശ്രമിച്ചു. ചേട്ടന്റെ ഓര്‍മ്മകള്‍ പേറുന്ന ഈ വീട്ടില്‍ നിന്ന് ഞാന്‍ എവിടെയും പോകില്ല ഇവിടെ തന്നെ ഉണ്ടാകും എന്ന രോഹിണി മുമ്പ് പറഞ്ഞിരുന്നു. രാജേിഷിനെ കൊലപ്പെടുത്തിയവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരണം എന്ന ആവശ്യം മാത്രമാണ് ഇവര്‍ക്ക് ഉള്ളത്. രാജേഷ്‌രോഹിണി ദമ്പതികള്‍ക്ക് മൂത്ത ഒരു മകന്‍ കൂടിയുണ്ട്.
https://www.facebook.com/Malayalivartha
























