മദ്യപിക്കുന്നതിനിടയിൽ ഇംഗ്ലീഷ് വ്യാകരണത്തെ ചൊല്ലി തർക്കം ; യുവാവിനെ ഓട്ടോ ഡ്രൈവര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി

മദ്യപിക്കുന്നതിനിടയിൽ ഇംഗ്ലീഷ് വ്യാകരണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപമാണ് യുവാവിനെ ഓട്ടോ ഡ്രൈവര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ആശിഷ് വില്യമാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അതില്‍ പ്രകോപിതനാകുകയും ചെയ്ത് ഓട്ടോഡ്രൈവറായ ദിനേശന്‍ യുവാവിന്റെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു പിന്നാലെ ഇയാളെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മുന്‍പരിചയമില്ലാത്ത ഇരുവരും ബുധനാഴ്ച ഉച്ചയ്ക്കുശേഷം അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിനടുത്തുള്ള ബാറിലെ കൗണ്ടറില്‍നിന്ന് മദ്യപിക്കുകയായിരുന്നു. മദ്യലഹരിയില്‍ ആശിഷ് വില്യം ഇംഗ്ലീഷില്‍ സംസാരിച്ചുതുടങ്ങി. പറയുന്നത് തെറ്റാണെന്നും വ്യാകരണപ്പിശകുണ്ടെന്നും പറഞ്ഞ് ഓട്ടോഡ്രൈവറായ ദിനേശന്‍ പരിഹസിച്ചു. തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടായി.
ബാറില്‍ നിന്ന് പുറത്തിറങ്ങിയ ആശിഷ് വില്യം നിര്‍മാണത്തിലിരിക്കുന്ന അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിന്റെ പടിഞ്ഞാറുഭാഗത്തെത്തിയപ്പോള്‍ അവിടെ ഇരുന്നു. പിന്നാലെയെത്തിയ ദിനേശന്‍മരപ്പട്ടികയെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. കെട്ടിടനിര്‍മാണത്തിനുപയോഗിക്കുന്ന ആണിയടിച്ച മരപ്പട്ടികകൊണ്ട് തലയുടെ പിറകുഭാഗത്താണ് അടിച്ചത്. അടിയുടെ ആഘാതത്തില്‍ ആശിഷ് വില്യമിന്റെ തല പിളരുകയും പല്ല് അടര്‍ന്നുവീഴുകയും ചെയ്തു.
https://www.facebook.com/Malayalivartha

























