എനിക്ക് ആവശ്യത്തിലധികം കാശുണ്ട്... സിനിമ വെറും നേരംപോക്കാണെന്നുള്ള മീനാക്ഷിയുടെ വാക്കുകൾ വിനയായി; നടിയെ തലയറുത്ത് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ രണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കുറ്റക്കാർ

പണത്തിന് വേണ്ടി നേപ്പാളി നടി മീനാക്ഷി ഥാപ്പയെ കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി സെപ്റ്റിക്ക് ടാങ്കിലും മറ്റുമായി തള്ളിയ കേസിൽ ബോളിവുഡിലെ രണ്ട് ജൂനിയർ ആർട്ടിസ്റ്റുകൾ കുറ്റക്കാരാണെന്ന് മുംബൈ സെഷൻസ് കോടതി വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും.
2012 ലാണ് മീനാക്ഷി കൊല്ലപ്പെട്ടത്. പ്രതികളായ അമിതും പ്രീതിയും മീനാക്ഷിയില്‍ നിന്നും പണം തട്ടാന്‍ പദ്ധതിയിട്ടുവെങ്കിലും മീനാക്ഷി ഇത് തടഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചത്. താന്‍ പണക്കാരിയാണെന്നും കാശിനു വേണ്ടിയല്ല, നേരംപോക്കായാണ് സിനിമയില്‍ അഭിനയിക്കുന്നത് എന്നായിരുന്നു മീനാക്ഷി എല്ലാവരോടും പറഞ്ഞിരുന്നത്. ഇത് മുതലെടുത്ത് ബോജ്പുരി സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഇരുവരും ചേര്‍ന്ന് മീനാക്ഷിയെ അലഹബാദില്‍ പ്രതീയുടെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.
ഇവിടെ വച്ച് 15 ലക്ഷം രൂപ മീനാക്ഷിയില്‍ നിന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഉദ്ദേശം നടപ്പാവില്ലെന്ന് മനസിലായതോടെ മീനാക്ഷിലെ തലയറുത്ത് കൊല്ലുകയും തലയില്ലാത്ത ശരീരം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതികള്‍ മുംബൈയിലേയ്ക്കുള്ള യാത്രാമധ്യേ തല ബസ്സില്‍ നിന്നും പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു.
കൊലയ്ക്കു ശേഷം മീനാക്ഷിയുടെ ഫോണും ഡെബിറ്റ് കാര്‍ഡും ഉപയോഗിച്ച് 46,000 രൂപയോളം ഇരുവരും കൈക്കലാക്കി. 2012 ഏപ്രില്‍ 12 ന് മീനാക്ഷിയുടെ ഡെബിറ്റ് കാര്‍ഡില്‍ നിന്നും വീണ്ടും പണം പിന്‍വലിക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും അറസ്റ്റിലായത്.
https://www.facebook.com/Malayalivartha

























