സഹോദൻറെ സ്വത്തു സ്വന്തമാക്കാൻ കണ്ടെത്തിയ മാർഗം പത്തുവയസുള്ള മകന്റെ കഴുത്തില്‍ ചരട് ചുറ്റി കൊലപ്പെടുത്തുകയെന്നത് ; കോട്ടയം നഗരത്തെ മുഴുവന്‍ നടുക്കിയ പത്തു വയസുകാരന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

സഹോദരന്റെ പത്തുവയസുള്ള മകന്റെ കഴുത്തില്‍ ചരട് ചുറ്റി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതി വിജയമ്മ (57)യ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. വിജയമ്മയുടെ സഹോദരന്‍ ഷാജിയുടെ മകന്‍ രാഹുലിനെ (10) കൊലപ്പെടുത്തിയ കേസില്‍ കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്.
2013 സെപ്റ്റംബര്‍ മൂന്നിന് പുലര്‍ച്ചെ 2.45-നാണു കേസിനാസ്പദമായ സംഭവം . പിണങ്ങി കഴിയുന്ന സഹോദരനും ഭാര്യയും വീണ്ടും ഒരുമിച്ച് ജീവിക്കാതിരിക്കാനും അവരുടെ വിവാഹമോചനം സാധ്യമാകാനുമായി വിജയമ്മയുടെ സഹോദരന്‍ ഷാജിയുടെ മകന്‍ രാഹുലിനെകൊലപ്പെടുത്തുകയായിരുന്നു.
മുംബൈയില്‍ നഴ്സായ വിജയമ്മ എല്ലാവിധ പദ്ധതിയുമായാണ് നാട്ടിലേക്ക് എത്തിയത്. നാട്ടിൽ തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കുന്ന കുട്ടിയെ അന്ന് രാത്രി തനിക്കൊപ്പം കിടത്തുകയായിരുന്നു. തുടർന്ന് പുലർച്ചെ കുട്ടിയുടെ കഴുത്തിൽ പൈജാമയുടെ ചരട് മുറുക്കി കൊലപ്പെടുത്തി.
കൊല്ലപ്പെട്ട രാഹുലിന്റെ വല്ല്യച്ഛന്‍ രാഘവന്‍, വല്യമ്മ കമലാക്ഷി, മാതാവ് ബിന്ദു, പിതാവ് ഷാജി എന്നിവര്‍ ഉള്‍പ്പെടെ 20 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 24 രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. അതിനിടെ രാഹുലിനെ കൊന്നത് തന്റെ മകള്‍ വിജയമ്മയാണെന്ന് കമലാക്ഷി കോടതിയില്‍ പറഞ്ഞു. വിജയമ്മ ഫോണില്‍ ആരോടോ സംസാരിക്കുന്നതു കേട്ടപ്പോൾ മകളോട് ആ വിവരം 'അമ്മ ചോദിച്ചിരുന്നു എന്നാൽ പോലീസ്സ്റ്റേഷനിലേക്കാണെന്നും ഞാന്‍ രാഹുലിനെ കൊന്നെന്നും പറഞ്ഞതായി കമലാക്ഷി കോടതിയില്‍ മൊഴി നല്‍കി.
കമലാക്ഷി അറിയിച്ചതിനെ തുടര്‍ന്നാണ് രാഘവന്‍ വിവരം അറിഞ്ഞത്. ഇവരുടെ രണ്ടു പേരുടെയും മൊഴി കേസില്‍ നിര്‍ണായക തെളിവായി കോടതി സ്വീകരിച്ചു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജോയി ഏബ്രഹാം പ്രോസിക്യൂഷനു വേണ്ടി കോടതിയില്‍ ഹാജരായി.
https://www.facebook.com/Malayalivartha

























