തന്റെ പ്രാണനെ ക്രൂരമായി കൊലപ്പെടുത്തിയവനെ നേരിൽ കാണാനെത്തി ആൻഡ്രു... വിദേശ വനിതയുടെ ചെരിപ്പും അടിവസ്ത്രവും ഉപേക്ഷിച്ച സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോള്‍ സംഭവിച്ചത്...

ഇന്നലെ രാവിലെ പത്തരയോടെയാണു പ്രതികളെ സ്‌ഥലത്തെത്തിച്ചത്. ഒന്നാംപ്രതി ഉമേഷിന്റെ വീട്ടില്‍നിന്ന് കൃത്യം നടത്തിയ ദിവസം അയാള്‍ ധരിച്ചിരുന്ന വസ്‌ത്രങ്ങള്‍ കണ്ടെടുത്തു. തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ ആളുകൾ നോക്കി നിൽക്കെ ഉമേഷ് അലറി വിളിച്ചു ഞാൻ നിരപരാധിയാണ്. വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ കണ്ടൽക്കാട്ടിലും അന്വേഷണസംഘം ഉമേഷുമായെത്തി തെളിവുകൾ ശേഖരിച്ചു. ഇരയുടെ അടിവസ്ത്രവും ഭക്ഷണവും കണ്ടൽക്കാടിനു സമീപം ഉപേക്ഷിച്ചതായി നേരത്തെ ഉമേഷ് അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമേഷിനെ വാഴമുട്ടത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കരമന ആറ്റിലും അന്വേഷണസംഘം മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ചു പരിശോധനകൾ നടത്തിവരികയാണ്. കേസിൽ ആദ്യമായാണ് പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പിന് എത്തുന്നത്.
കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസും രാവിലെയോടെ കണ്ടല്‍ കാട്ടിലെത്തി. പോലീസുമായി അല്‍പനേരം സംസാരിച്ച ആന്‍ഡ്രൂസ് മടങ്ങി. ഫോര്‍ട്ട് അസിസ്‌റ്റന്റ് കമ്മിഷണര്‍ ദിനില്‍, കന്റോണ്‍മെന്റ് എ.സി: സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികളെ 17നു വീണ്ടും കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha

























