മുതിർന്ന സി പി എം നേതാവ് എ.കെ.ദാമോദരനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ മുതിര്‍ന്ന സി.പി.എം. നേതാവ് എ.കെ.ദാമോദരനെ കാണാനെത്തി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കാന്‍ രാജാക്കാട് എത്തിയ വേളയിലാണ് പിണറായി വിജയന്‍ രാജാക്കാട്ടുള്ള എ.കെ.ദാമോദരന്റെ വീട്ടിലെത്തിയത്.
ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ദാമോദരനോട് അസുഖ വിവരങ്ങള്‍ തിരക്കിയും കുടുംബാംഗങ്ങളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞും പതിനഞ്ചു മിനിറ്റോളം അവിടെ ചിലവഴിച്ചതിനുശേഷമാണ് ഉദ്ഘാടനവേദിയിലേക്ക് മുഖ്യമന്ത്രിയെത്തിയത്. മന്ത്രി എം.എം.മണിക്കും സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനുമൊപ്പമാണ് മുഖ്യമന്ത്രി ദാമോദരന്റെ വീട്ടില്‍ എത്തിയത്.
അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം.മണിക്കും സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനുമൊപ്പം പ്രതിയാക്കപ്പെട്ടയാളാണ് എ.കെ.ദാമോദരന്‍. അനാരോഗ്യത്താല്‍ കേസിന്റെ വിചാരണയ്ക്ക് മുന്‍പ് പലതവണ ഹാജരാകാന്‍ ദാമോദരന് സാധിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha

























