Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോട്ടയത്തിന്റെ മകൻ അൽഫോൺസ് കണ്ണന്താനം കേന്ദ്ര മന്ത്രിയായതിന്റെ ഫലംകണ്ടു തുടങ്ങി... കോട്ടയത്ത് പ്രവർത്തിക്കുന്ന റബർ ബോർഡ് പൂട്ടലിന്റെ വക്കിൽ

11 MAY 2018 03:16 PM IST
മലയാളി വാര്‍ത്ത

വിളകളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര വിള കയറ്റുമതി കരട് നയത്തിൽ നിന്നും റബറിന്റെ പട്ടികയിൽ കേരളം പുറത്തായി. ഇതെല്ലാം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന മട്ട് നടിക്കുകയാണ് അൽഫോൻസ് കണ്ണന്താനം.

കയറ്റുമതി ലക്ഷ്യമിട്ടുള്ള ഉത്പാദനത്തിനായി റബർ ഉൾപ്പെടെ 22 വിളകളെയാണ് കേന്ദ്ര സർക്കാർ തെരഞ്ഞടുത്തത്. കേന്ദ്രം തയ്യാറാക്കിയ പട്ടികയിൽ ഇടം പിടിച്ച സ്ഥലങ്ങളിൽ അതതു വിളകളുടെ ഉത്പാദനത്തിനായി കേന്ദ്ര മന്ത്രാലയങ്ങൾ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കും. റബറിന്റെ കാര്യത്തിൽ കേരളം പട്ടികയിൽ നിന്നും പുറത്തായതോടെ കോടിക്കണക്കിനു രൂപയുടെ കേന്ദ്ര സഹായമാണ് കേരളത്തിലെ റബർ കർഷകർക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ത്രിപുരയിൽ നിന്നുള്ള മൂന്നു ജില്ലകളെയാണ് റബറിനു വേണ്ടി കേന്ദ്ര സർക്കാർ തെരഞ്ഞടുത്തത്. റബറിന്റെ ഈറ്റില്ലമായ കേരളത്തിൽ നിന്നും ഒരു ജില്ലയെ പോലും ഉൾപ്പെടുത്താത്തത് കേരളത്തോടുള്ള അവഹേളനമാണ്.

അൽഫോൺസ് കണ്ണന്താനം ജോലി ചെയുന്ന കേന്ദ്ര സെക്രട്ടേറിയറ്റിൽ നിന്നാണ് ഇത്തരമൊരു തീരുമാനം വന്നിരിക്കുന്നത്. കേരളത്തെ ബാധിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര മന്ത്രിയുടെ തീരുമാനം തീർച്ചയായും ആരായും. ഇനി അങ്ങനെ സംഭവിച്ചില്ലെങ്കിൽ അതിനർത്ഥം കണ്ണന്താനത്തിന് കേന്ദ്ര ഭരണത്തിൽ ഒരു റോളും ഇല്ല എന്നാണ്. കണ്ണന്താനം പക്ഷേ ഇതൊന്നും അറിഞ്ഞ മട്ടേയില്ല. അദ്ദേഹം ആർത്തലച്ച് രാജ്യമെമ്പാടും നടക്കുന്നു.

റബർ ബോർഡ് വാണിജ്യ മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ട് പോലും പരിഗണിക്കാതെയാണ് കരട് നയത്തിലെ റബർ പട്ടികയിൽ നിന്നും കേരളത്തെ ഒഴിവാക്കിയത്. റബർ ബോർഡിനോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിൽ റബർ കൃഷിയുടെ സുവർണകാലം അവസാനിക്കും. റബർ ബോർഡിനുള്ള ഫണ്ട് വെട്ടി കുറച്ച കേന്ദ്ര നടപടി കാരണം സബ്സിഡി കിട്ടാതെ കർഷകർ ബുദ്ധിമുട്ടുകയാണ്. റബർ കൃഷി ആദായകരമല്ലെന്ന നിലയിലാണ് കർഷകർക്കിടയിൽ വ്യാപകപ്രചരണമുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെങ്ങുകൾ മുറിച്ച് റബർ നട്ടവർ യഥേഷ്ടമുണ്ട്. അവരെല്ലാം പ്രതിസന്ധിയിലായി.

ഇത്രയുമൊക്കെ നടന്നിട്ടും കണ്ണന്താനം ഒരു വാക്കു പോലും മിണ്ടിയിട്ടില്ല. ചില പത്ര പ്രസ്താവനകൾ ഒഴികെ. കേന്ദ്ര സർക്കാരിനും ബിജെപിക്കും കേരളത്തിലുള്ള പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. ഒരു കാരണവശാലും ഇനി ബിജെപി കേരളത്തിൽ ജയിക്കില്ലെന്ന് മനസിലാക്കിയതോടെയാണ് മോദി ഉൾപ്പെടെയുള്ള ഭരണാധികാരികളുടെ സ്വഭാവം മാറിയത്.

കരടു നയത്തിലെ റബർ വിഭാഗത്തിൽ കേരളത്തിൽ റബർ കൃഷിയുള്ള ജില്ലകളെ ഉൾപ്പെടുത്തണമെന്ന് കേരള സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര സർക്കാർ ഗൗരവകരമായി പരിഗണിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. എന്നാൽ ബിജെപിയും സി പി എമ്മും പരസ്പരം വെട്ടി മരിക്കുന്ന കേരളത്തിൽ ഇനി അത്തരം പ്രതീക്ഷകൾക്ക് അർത്ഥമുണ്ടോ എന്ന് കണ്ടറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends