ഇടുക്കി ജില്ലയുടെ വികസന പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇടുക്കി ജില്ലയിലെ കുമിളിയിൽ

എൽഡിഎഫ് സർക്കാരിന്റെ രണ്ടുവർഷത്തെ ഭരണകാലയളവിനെപ്പറ്റിയും വികസനനേട്ടങ്ങളെപ്പറ്റിയും മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. കേരളത്തിൽ മാറ്റം അസാധ്യമാണെന്ന ചിന്താഗതിക്ക് മാറ്റമുണ്ടായി, രണ്ടു വർഷം മുമ്പ് അഴിമതി നിറഞ്ഞത് എന്ന പേരിൽ അറിയപ്പെട്ട കേരളം ഇടതുപക്ഷ സർക്കാർ അധികാരത്തിലേറിയതുമുതൽ ഏറ്റവും കുറവ് അഴിമതി നിറഞ്ഞ സംസ്ഥാനം എന്ന ബഹുമതി നേടിയെടുത്തു.ജനങ്ങൾക്ക് ആവശ്യവും പ്രയോജനവുമുള്ള വികസന പ്രർത്തനങ്ങളാണ് ഈ സർക്കാൻ നടത്തി വരുന്നതും, നടത്താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ അടിസ്ഥാന സൗകര്യങ്ങളും, കസ്തൂരിരംഗൻ, പത്ത് ചെയിനിലെ പട്ടയ വിതരണം, തേക്കടിയും തേക്കടിയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിലെ വികസന പ്രവർത്തനങ്ങൾ, കർഷകരുടെ പ്രശ്നങ്ങൾ, ഇടുക്കി ജില്ലയിലെ ഗതാഗത സൗകര്യങ്ങളും, പരിമിധികളും, വനം വകുപ്പുമായി ബദ്ധപ്പെട്ട വിഷയങ്ങൾ, വിവിതതരം ആവശ്യങ്ങളും, പരാതികളുമടങ്ങിയ നിരവധി നിവേദനങ്ങളും മുഖ്യമന്ത്രിക്ക് ലഭിച്ചു.
രാവിലെ 10 മണിയോടെയാണ് കൂടി കാഴ്ച്ച നടപ്പടികൾ തുടങ്ങിയത് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, അധ്യക്ഷത വഹിച്ച യോഗത്തിൽ, ഇടുക്കി എം.പി ജോയിസ് ജോർജ്, സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എസ് രാജൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുക്കുവാൻ ജില്ലയുടെ പല ഭാഗത്തു നിന്നും നാനൂറോളം പ്രധിനിധികൾ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























