മൂന്നാറിൽ മാലിന്യം നീക്കംചെയ്യാൻ നടപടിയില്ല; വിനോദ സഞ്ചാരികളും നാട്ടുകാരും ദുരിതത്തിൽ

മൂന്നാറിൽ പഞ്ചായത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതുമൂലം ദുരിതത്തിലായിരിക്കുകയാണ് മൂന്നാര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ സമീപവാസികള്‍. ദേവാലയത്തിന് സമീപത്തെ തൊട്ടിയിലാണ് മാലിന്യങ്ങള്‍ കൂടി കിടക്കുന്നത്.
പഞ്ചായത്തിന്റെ കീഴിലുള്ള തൊഴിലാളികളാണ് ഇവ നീക്കം ചെയ്യുന്നത്. എന്നാല്‍, കഴിഞ്ഞ നാലുദിവസങ്ങളിലായി, തൊഴിലാളികള്‍ എത്താത്തതുമൂലം മാലിന്യം നീക്കം ചെയ്തിട്ടില്ല. കന്നുകാലികളും, തെരുവുനായ്ക്കളും തൊട്ടിയില്‍നിന്നും ഇവ വലിച്ച് പുറത്തിട്ടിരിക്കുന്നതിനാല്‍, ഇതുവഴി നടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. വിനോദ സഞ്ചാരികളും, നാട്ടുകാരുമടക്കം ആയിരക്കണക്കിന് ആളുകളാണ് ഈ മേഖലയില്‍ താമസിക്കുന്നത്.
https://www.facebook.com/Malayalivartha
























