Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

നേതാക്കന്‍മാര്‍ എന്നു പറയുന്നവര്‍ നമ്മളേക്കാള്‍ സേഫ് ആണ്... അവരെ ആരും ഒന്നും ചെയ്യില്ല.. ഈ കെട്ട കാലത്ത് കണ്ടവന്റെ വാള്‍തലപ്പില്‍ ഒടുങ്ങാന്‍ വയ്യ, അതു കൊണ്ട് ഇനി എന്റെ കാര്യം മാത്രം സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഡി.വൈ.എഫ്.ഐ നേതാവ് പറയുന്നു

11 MAY 2018 03:44 PM IST
മലയാളി വാര്‍ത്ത

മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്ന് സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവ് പറയുന്നു... മരണത്തിലേ രാഷ്്ട്രീയം വിട്ട് പോകൂ... ജീവിതത്തിലൊരുമാത്ര ഇട കൂടാതെ എന്നെ നയിക്കുന്നത് എന്റെ രാഷ്ട്രീയമായിരിക്കുമെന്നും ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ വിശ്വദാസ് പറയുന്നു. ഞാനെന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്.
ഈ കെട്ട കാലത്ത് കണ്ടവന്റെ വാള്‍തലപ്പില്‍ ഒടുങ്ങാന്‍ വയ്യ എന്നാണ് രണ്ട് ദിവസം മുമ്പ് വിശ്വദാസ് പോസ്റ്റ് ഇ്ട്ടത്. ഞാന്‍ മരിച്ചാല്‍ പാവം എന്റെ അമ്മ അച്ഛന്‍ ,ഏട്ടന്‍ , ഭാര്യ അവര്‍ക്ക് മാത്രമായിരിക്കും നഷ്ടം. മറ്റെല്ലാരും വന്നു നോക്കി തിരിച്ചു പോകും.

നേതാക്കന്‍മാര്‍ എന്നു പറയുന്നവര്‍ നമ്മളേക്കാള്‍ സേഫ് ആണ്... അവരെ ആരും ഒന്നും ചെയ്യില്ല.. അതു കൊണ്ട് ഇനി എന്റെ കാര്യം മാത്രം നോക്കി മുന്നോട്ട്. പ്രിയപെട്ട മത വിശ്വാസികളെ... നിങ്ങളിനി മത പ്രവര്‍ത്തനളില്‍ ഏര്‍പ്പെടരുത്.. എത്ര പേരാണ് മതത്തിന്റെ പേരില്‍ കൊലചെയ്യപെടുന്നത്. സ്വാമിയും ബിഷപ്പും ഒക്കെ സേഫാണ്. പാവപെട്ട വിശ്വാസികളാണ് ഇരകള്‍. നിങ്ങളുടെ ഉമ്മ, അമ്മ.. അവര്‍ക്ക് നിങ്ങളല്ലാതെ മറ്റാരുണ്ട്. നിങ്ങള്‍ ചത്താല്‍ മത നേതാക്കള്‍ ഒക്കെ വന്നു നോക്കി പോവുമായിരിക്കും. പക്ഷെ നഷ്ടം നിങ്ങളുടെ 
ഉമ്മമാര്‍ക്കും അമ്മമാര്‍ക്കും മാത്രമായിരിക്കും....

സ്‌നേഹം നിറഞ്ഞ ദൈവവിശ്വാസികളെ.. നിങ്ങളിനി തീര്‍ത്ഥാടനങ്ങള്‍ക്കൊന്നും പോകാന്‍ നിക്കരുതേ.... പേടിയാണ് ഓരോന്ന് കേള്‍ക്കുമ്പോള്‍. എത്ര പേരാണ് ഓരോ വര്‍ഷവും ശബരിമലയ്ക്കു പോണ വഴിയിലും ഹജ്ജിനിടയിലും അപകടത്തില്‍ പെടന്നത്. തന്ത്രിയും ഇമാമും ഒന്നാം സാധാരണ അപകടത്തില്‍ പെടാറില്ല. നമ്മുടെ വിശ്വാസം മനസിലൊതുക്കി നമുക്ക് വീടുകളില്‍ ഇരിയ്ക്കാം.. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നമ്മളല്ലാതെ മറ്റാരുണ്ട്.

ഭഗത് സിംഗ്....
നീ എന്തൊരു വിഡ്ഢിയായിരുന്നു. ഇപ്പോള്‍ എനിക്കെല്ലാം മനസിലാവുന്നുണ്ട്. കേവലം ഇരുപത്തി നാലാം വയസില്‍
നീ തന്നെ പറഞ്ഞതു പോലെ ജീവിതത്തെ കുറിച്ച് നിറമുള്ള കിനാവുകള്‍ ഉണ്ടായിരുന്നപ്പോഴും ജീവിതമെറിഞ്ഞ് ഉടച്ചു കളഞ്ഞില്ലെ നീ മഠയാ ... നിനക്ക് നിന്റെ അമ്മയെ കുറിച്ച് ഒന്നാലോചിക്കാമായിരുന്നില്ലെ...? അവരുടെ തോരാത്ത കണ്ണുനീരിനെ കുറിച്ച്.... എവിടെയോ നിനക്കായി 
കാത്തിരിന്നേക്കാവുമായിരുന്ന ആ പെണ്‍കുട്ടിയെ കുറിച്ച്.

ഗാന്ധി ബ്രൊ...
ങ്ങളെന്ത് മണ്ടത്തരമാണ് ഭായ് കാണിച്ചത്. സ്വാതന്ത്ര്യം കിട്ടിയപ്പോഴെങ്കിലും മതേതരത്വം എന്നൊക്കെ പറഞ്ഞ് ഇന്ത്യ മുഴുവന്‍ തെണ്ടാതെ വല്ല പയറും പുഴുങ്ങി തിന്ന് വീട്ടിലിരിക്കാമായിരുന്നില്ലെ. എന്നാല്‍ മനുവിനും ആഭയ്‌ക്കെങ്കിലും പിതൃ തുല്യനായ അങ്ങയെ നഷ്ടപെടില്ലായിരുന്നു. ദയവു ചെയ്ത് ഞങ്ങളുടെ വരും തലമുറയെ കൂടി കേടാക്കാതെ സിലബസില്‍ നിന്ന് കൂടി ഇറങ്ങി പോവുക. 

സ്‌നേഹിതരെ, സുഹൃത്തുക്കളെ.. നാം നമ്മെയല്ലാതെ നോക്കുന്ന ഓരോ കാഴ്ചയും നമുക്ക് നഷ്ടമാണ്. നഷ്ടങ്ങള്‍ പരമാവധി ഒഴിവാക്കൂ.. അവനവന്റെ നാറ്റത്തിലേക്ക് മാത്രം മൂക്കൊളിപ്പിച്ച് സുഖമായി ഉറങ്ങൂ.. മരിക്കുന്നതുവരെ ശവമായി ജീവിക്കുന്നതാകുന്നു ജീവിതം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends