ചരിത്രത്തിൽ ആദ്യമായി തലസ്ഥാനത്ത് കുട്ടികളുടെ ചലച്ചിത്ര മേള; ലോകോത്തര ചലച്ചിത്രങ്ങൾ ഉൾപ്പെടെ 140 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും

ചരിത്രത്തിൽ ആദ്യമായി തലസ്ഥാനത്തു കുട്ടികളുടെ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. ഐ സി എഫ് എഫ് കെ അതായത് ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള . സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭ്യമുഖ്യത്തിൽ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപ്പറേഷൻ,ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നി സ്ഥാപനങ്ങളുടെ സഹരണത്തോടെയാണ് ഫിലിം ഫെസ്റ്റിവൽ നടക്കുക .മേളയുടെ കാര്യ വിവരങ്ങൾ ഫെസ്റ്റിവലിന്റെ ചെയർമാനായ എം ൽ എ മുകേഷ് വിശദികരിച്ചു.
2018 മെയ് 14 മുതൽ 20 വരെ തീയതികളിൽ ടാഗോർ, കൈരളി ,ശ്രീ,നിള ,കലാഭവൻ എന്ന് 5 തീയേറ്ററുകളിലാണ് മേള നടക്കുക ലോകോത്തര ചലച്ചിത്രങ്ങൾ അടക്കം 140 കുട്ടികളുടെ ചലച്ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. മേളയുടെ ഉദ്ഘടാനം 2018 മെയ് 15 ന് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ടാഗോർ തീയേറ്ററിൽ വച്ച് നടത്തും.
സംസ്ഥാനത്ത ആദിവാസി മേഖലയിൽ നിന്നുള്ള കുട്ടികൾ ഉൾപ്പടെ 800 -ളം കുട്ടികളെ തലസ്ഥാനത്തു പാർപ്പിച്ച് ചലച്ചിത്ര മേള കാണുന്നതിന് അവസരമൊരുക്കും. കുട്ടികളുടെ വൈജ്ഞാനിക തലത്തെയും വൈകാരികതലത്തെയും സ്പർശിക്കുന്ന സിനിമകൾക്ക് മുൻതൂക്കം നൽകി കൊണ്ടുള്ള ഒരു കലാ വിരുന്നിനായിരിക്കും അനന്തപുരിയിൽ തുടക്കം കുറിക്കുന്നത് .
https://www.facebook.com/Malayalivartha
























